മൃദുലയ്ക്കും യുവയ്ക്കും പിന്നാലെ എലീനയും ; രാവിലെ ഹിന്ദുവായും വൈകിട്ട് ക്രിസ്ത്യനായും ; ഇത് വേറെ ലെവലാകും ; ആ ദിവസം എന്നാണെന്ന് തുറന്നുപറഞ്ഞ് എലീന പടിക്കൽ !
മൃദുലയ്ക്കും യുവയ്ക്കും പിന്നാലെ എലീനയും ; രാവിലെ ഹിന്ദുവായും വൈകിട്ട് ക്രിസ്ത്യനായും ; ഇത് വേറെ ലെവലാകും ; ആ ദിവസം എന്നാണെന്ന് തുറന്നുപറഞ്ഞ് എലീന പടിക്കൽ !
മൃദുലയ്ക്കും യുവയ്ക്കും പിന്നാലെ എലീനയും ; രാവിലെ ഹിന്ദുവായും വൈകിട്ട് ക്രിസ്ത്യനായും ; ഇത് വേറെ ലെവലാകും ; ആ ദിവസം എന്നാണെന്ന് തുറന്നുപറഞ്ഞ് എലീന പടിക്കൽ !
ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയ്യും യുവകൃഷ്ണയും വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് . ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന വിവാഹമാണ് ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്നത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. സീരിയല്‍, സിനിമ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തിന് നേരിട്ടെത്തി താരദമ്പതിമാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു.
നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലും മൃദ്വാ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുകയുണ്ടായിരുന്നു . പ്രിയപ്പെട്ടവരുടെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടെത്തിയ എലീന സ്വന്തം വിവാഹം അടുത്ത മാസം നടക്കാന്‍ പോവുകയാണെന്ന സന്തോഷവും ആരാധകരോടായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.
മൃദുലയുടെയും യുവച്ചേട്ടന്റെയും കല്യാണത്തിന് ഒരുപാട് കാത്തിരുന്നതാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. മറ്റൊരു കാര്യം എന്റെ എന്‍ഗേജ്മെന്റ് നടന്ന അതേ സ്ഥലത്ത് വെച്ചാണ് ഇവരുടെ വിവാഹം നടത്തിയത് എന്നതാണ്. അതിലൊരു പ്രത്യേക അനുഭൂതിയാണ് എനിക്കുള്ളത്. മൃദുലയ്ക്കും യുവച്ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം തന്നെ ഒരു കാര്യം കൂടി പറയുകയാണ്. നിങ്ങളെല്ലാവരെയും ഒരുതവണ ഇവിടെ വെച്ച് ഞാന്‍ കണ്ടതാണ്. ഇനിയും നിങ്ങളെ പ്രതീക്ഷിക്കുകയാണ്.
തന്റെ വിവാഹം ഓഗസ്റ്റിലാണ് . കോഴിക്കോട് വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവാഹ തീയ്യതിയും മറ്റു വിവരങ്ങളുമൊക്കെ വൈകാതെ തന്നെ കൃത്യമായി എല്ലാവരെയും അറിയിക്കുന്നതാണ്. ഒരുപാട് നന്ദിയുണ്ട്. നിങ്ങള്‍ തന്ന ഹെല്പ്പിനും നിങ്ങളെല്ലാവരും മൃദുലയെയും യുവയെയും സ്നേഹിക്കുന്നത് പോലെ തന്നെ ഞങ്ങളെയും സ്നേഹിക്കുക . എല്ലാവര്ക്കും ആശംസകള്‍ എന്നുമാണ് എലീന പറയുന്നത്.
ജനുവരിയിലായിരുന്നു എലീനയും കോഴിക്കോട് സ്വദേശിയായ രോഹിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ആഗസ്റ്റില്‍ വിവാഹിതരാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇന്റര്‍കാസ്റ്റ് വിവാഹമായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം ഇത്രയും നീണ്ട് പോയതെന്ന് മുന്‍പ് എലീന പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തപ്പോഴാണ് പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.
ഒളിച്ചോടി വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് മുന്‍പ് എലീന വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളു എന്ന് എലീന ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരും സമ്മതം മൂളിയതോടെയാണ് ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയത്. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു ആചാരപ്രകാരവും വൈകിട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരവുമായിരിക്കും ചടങ്ങുകള്‍.
വിവാഹശേഷം ഹണിമൂൺ വരെ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് എലീന മുൻപൊരിക്കൽ പറഞ്ഞിരുന്നു.യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് എലീനയും രോഹിത്തും. സ്വയം ഡ്രൈവ് ചെയ്ത് പോവുന്നതാണ് കൂടുതലിഷ്ടമെന്ന് എലീന പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം യാത്രകളെക്കുറിച്ച് വാചാലയായത്. വിവാഹശേഷം കുറേ യാത്രകള്‍ നടത്താന്‍ പ്ലാനിട്ടിട്ടുണ്ട്.
രോഹിത്തിന് ഹില്‍ സ്റ്റേഷനോടും എലീനയ്ക്ക് ബീച്ച് ട്രിപ്പുമാണ് കൂടുതല്‍ താല്പര്യം. രോഹിത്ത് യാത്രാവിശേഷങ്ങള്‍ പറയുമ്പോള്‍ അവിടേക്ക് തന്നെയും കൊണ്ടുപോവണമെന്നാണ് താന്‍ പറയുന്നതെന്ന് എലീന പറയുന്നു. വിവാഹ ശേഷം ബൈക്കില്‍ ലഡാക്കിലേക്ക് പോവാനാഗ്രഹമുണ്ട്. ഹണിമൂണ്‍ എന്ന പേരിലുള്ള ട്രിപ്പില്‍ വലിയ താല്പര്യമില്ല. ആ യാത്ര ഒഴിവാക്കരുതെന്നാണ് സുഹൃത്തുക്കളെല്ലാം പറഞ്ഞിട്ടുള്ളത്. ബാലി, മാലിദ്വീപാണ് പ്ലാനിലുള്ളത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...