
Malayalam
‘പണ്ടായിരുന്നു ഭംഗി, അതൊക്കെ ഒരുകാലം’; രശ്മി സോമന്റെ പഴയകാല ചിത്രങ്ങള്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
‘പണ്ടായിരുന്നു ഭംഗി, അതൊക്കെ ഒരുകാലം’; രശ്മി സോമന്റെ പഴയകാല ചിത്രങ്ങള്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രശ്മി സോമന്. അഭിനയത്തില്‍ സജീവമായി നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് താരം അനുരാഗം എന്ന പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. സീ കേരളത്തിലെ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. ലോക്ക് ഡൗണിനുശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷം കഴിഞ്ഞദിവസം രശ്മി സോമന് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പഴയകാല ചില ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. കാലങ്ങളായി സ്ക്രീനില്‍ ഉള്ള താരമാണെങ്കിലും കഴിഞ്ഞകാലത്തെ താരങ്ങളുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രശ്മിയുടെ പഴയകാല ചിത്രത്തിനു താഴെ വരുന്ന കമന്റുകളും എല്ലായിപ്പോഴും രസകരമായിരിക്കും. ‘പണ്ടായിരുന്നു ഭംഗി, അതൊക്കെ ഒരുകാലം, മുടി കൂടി, നീളം വച്ചു’ എന്നെല്ലാമാണ് കമന്റുകള്‍.
അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്മി. തിരിച്ചുവരവിലും രശ്മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്.
പഴയ രശ്മിയെ ആളുകള്‍ അതുപോലെതന്നെ ഓര്ത്തിരിക്കുന്നുവെന്നാണ് രശ്മിയുടെ ചിത്രത്തിനുവന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. അന്നത്തെക്കാളും സുന്ദരിയായത് ഇപ്പോഴാണെന്ന് ചിലര്‍ പറയുന്നു. ചിത്രം കാണുമ്പോള്‍ പണ്ടത്തെ പരമ്പരകള്‍ ഓര്‍മ്മ വരുന്നു എന്നെല്ലാമാണ് ആളുകള്‍ കമന്റായി പറയുന്നത്. ഏതായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...