Malayalam
ആ പ്രണയം സത്യമോ? ഋതുവിന്റെ പോസ്റ്റ്, ഇത് ജിയയ്ക്കുള്ള മറുപടിയോ? ഒടുവിൽ കർട്ടൻ വീണു
ആ പ്രണയം സത്യമോ? ഋതുവിന്റെ പോസ്റ്റ്, ഇത് ജിയയ്ക്കുള്ള മറുപടിയോ? ഒടുവിൽ കർട്ടൻ വീണു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. അഭിനേത്രി, മോഡൽ, ഗായിക എന്നിങ്ങനെ തിളങ്ങി നിന്ന ഋതു, ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമാണ് ഋതുവും ഹൗസിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ടാസ്ക്കുകളിൽ അൽപം ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടെങ്കിലും ഋതുവിന്റെ ഹൗസിലെ പെരുമാറ്റം ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ബിഗ് ബോസ് ഷോയെ ഒരു മത്സരമായി കണ്ടാണ് നടി അവിടെ നിന്നത്. ഫൈനൽ എട്ടിലെ ഒരു മത്സരാർഥിയാണ് ഋതു.
ഋതുവിനെ ജെനുവിനായി തോന്നിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നത്. നടിയുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസിന് ശേഷം പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് നടി സമൂഹ മാധ്യമങ്ങളിലൂടെ എത്തിയിരുന്നു. ഇതിനിടെ ഋതുവിന്റെ കാമുകനാണെന്ന് പറഞ്ഞ് ജിയ ഇറാനിയും വാര്‍ത്തകളില്‍ ഇടംപിടിച്ചു.
ഋതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും മറ്റും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് തുടക്കത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ജിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ശരിക്കും ഇയാൾ ഋതുവിന്റെ കാമുകൻ അല്ലെന്നും അങ്ങനെ ആണെങ്കിൽ തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കില്ലെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് വീണ്ടും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ജിയ പങ്കുവെച്ചിരുന്നു.
ഋതുവിന്റേതായി വരാറുളള പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഋതു പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. ‘ജീവിതത്തില്‍ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. നല്ല ആളുകള്‍ നിങ്ങള്‍ക്ക് സന്തോഷം നല്കുന്നു. മോശം ആളുകള്‍ നിങ്ങള്‍ക്ക് ഒരു പാഠം നല്കുന്നു, മികച്ച ആളുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ നല്കുന്നു’, എന്നാണ് ഋതു പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഴുതി കാണിക്കുന്നത്. ‘ഒരു നല്ല ദിവസം ആശംസിക്കുന്നു ഫോക്ക്സ്’ എന്ന് കുറിച്ചുകൊണ്ടാണ് ഋതു മന്ത്ര ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഋതു ജിയയെ ഇൻസ്റ്റഗ്രാമിൽ നിന്ന് ബ്ലോക്ക് ചെയ്തിരുന്നു. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബ്ലോക്ക് ചെയ്തിട്ടും ജിയ ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ബിഗ് ബോസ് താരത്തിനൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ മുന്‍പ് എത്തിയത്. എന്നാല്‍ ഇതേകുറിച്ച് പുറത്തിറങ്ങിയ ശേഷം ഋതു മന്ത്ര പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടെന്നും എന്നാല്‍ അത് ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നുമാണ് ഋതു പറഞ്ഞത്.
സിനിമയേക്കാള്‍ മോഡലിംഗ് രംഗത്താണ് ഋതു മന്ത്ര കൂടുതല്‍ തിളങ്ങിയത്. കിംഗ് ലയര്‍, ഓപ്പറേഷന് ജാവ, റോള്‍ മോഡല്‍സ് ഉള്‍പ്പെടെയുളള സിനിമകളിലെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലുളള സമയത്ത് ഗായികയായും എല്ലാവരുടെയും ഇഷ്ടം നേടിയിരുന്നു ഋതു.