
Malayalam
തമ്മിൽ തല്ലും തെറിവിളിയും ; ഒടുവിൽ റിമിയ്ക്കെതിരെ പരാതിയുമായി ആ ഗായിക ; അമ്പോ ഇത് ഒരുനടയ്‌ക്കൊന്നും തീരില്ല !
തമ്മിൽ തല്ലും തെറിവിളിയും ; ഒടുവിൽ റിമിയ്ക്കെതിരെ പരാതിയുമായി ആ ഗായിക ; അമ്പോ ഇത് ഒരുനടയ്‌ക്കൊന്നും തീരില്ല !

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനൊപ്പം തന്നെ അവതാരകയായും വിധി കര്‍ത്താവായുമെല്ലാം മലയാളികള്‍ക്കിടയിൽ തിളങ്ങി നിൽക്കുകയാണ് റിമി. ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായിട്ടാണ് റിമി എത്തുന്നത് .
വിധികർത്താവ് എന്ന ഗൗരവമൊന്നും ഒട്ടും തന്നെ കാണിക്കാത്ത റിമി എല്ലായിപ്പോഴും ഒരേ സ്വഭാവമാണ് പ്രകടിപ്പിക്കാറുള്ളതും. ചളിയടിച്ചും പൊട്ടിച്ചിരിച്ചും ആരാധകരെ നേടിയെടുത്ത റിമി തീർത്തും വ്യത്യസ്തമായ സ്വഭാവക്കാരിയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും റിമിയെ പോലെ മറ്റൊരു താരമുണ്ടാകില്ല. അതുകൊണ്ടുതന്നെ മറ്റ് താരങ്ങൾക്കും റിമി ടോമിയോട് പ്രത്യേക സ്നേഹമാണുള്ളത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് റിമി. എനര്‍ജിയാണ് റിമിയുടെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നിഷ്കളങ്കമായി പെട്ടന്നുചിരിക്കുന്ന റിമിയ്ക്ക് അതുപോലെതന്നെ സങ്കടവും വളരെപെട്ടെന്നാണ് കടന്നുകൂടുന്നത്. ഇപ്പോഴിതാ റിമിയ്ക്കെതിരെ ഗായിക സിതാര ഉയർത്തിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരാതിയുമായി സിത്താര എത്തിയപ്പോൾ ആരാധകർക്ക് ചിരിയടക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്.
റിമി പങ്കുവച്ച പുതിയ പോസ്റ്റാണ് സംഭവത്തിന് ആധാരം. ഗായകനും സഹ വിധികര്‍ത്താവുമായ വിധു പ്രതാപിനെക്കുറിച്ചാണ് റിമി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് . വിധുവിനൊപ്പമുള്ള ചിരിയും ചിന്തയും പടര്‍ത്തുന്നൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കമന്‌റുമായി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.
റെക്കോര്‍ഡിംഗ് ടൈം ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണെന്നായിരുന്നു റിമി പറഞ്ഞത്.
എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ്‍ നീ എന്നും റിമി പറയുന്നുണ്ട്. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിമി പറഞ്ഞു.
പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി. നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. പിന്നാലെ ആരാധകരുടെ സിത്തുമണിയായി ഗായിക സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്.
ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം തിരിച്ചു വിളിച്ചേ! എന്നായിരുന്നു സിത്താരയുടെ കമന്റ്. സിത്താരയ്ക്ക് റിമി മറുപടി നല്‍കുന്നുണ്ട്. അയ്യോ അങ്ങനെ പറയല്ലേ സിത്തുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. ജ്യോത്സനയും കമന്റുമായി എത്തിയിട്ടുണ്ട്. കമന്റുകളും വൈറലായിരിക്കുകയാണ്.
മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി. മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്.
സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായിരുന്നു റിമി. ഇപ്പോള്‍ വിധി കര്‍ത്താവായി കലക്കുകയാണ് റിമി. വിധു പ്രതാപും സിത്താരയും ജ്യോത്സനയുമാണ് റിമിയുടെ കൂടെയുള്ള വിധികര്‍ത്താക്കള്‍. ഇവര്‍ക്കിടയിലെ സൗഹൃദവും ഏറെ പ്രശസ്തമാണ്.
ABOUT RIMI TOMY
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...