Connect with us

പ്രതിസന്ധി ഘട്ടത്തിലും കൈത്താങ്ങായി മലയാള സിനിമാ മേഖല; ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടട്ടെ’; ആശ്വാസമായി ‘ഒപ്പം, അമ്മയും’ പദ്ധതിയെക്കുറിച്ച് ബാബുരാജ്!

Malayalam

പ്രതിസന്ധി ഘട്ടത്തിലും കൈത്താങ്ങായി മലയാള സിനിമാ മേഖല; ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടട്ടെ’; ആശ്വാസമായി ‘ഒപ്പം, അമ്മയും’ പദ്ധതിയെക്കുറിച്ച് ബാബുരാജ്!

പ്രതിസന്ധി ഘട്ടത്തിലും കൈത്താങ്ങായി മലയാള സിനിമാ മേഖല; ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടട്ടെ’; ആശ്വാസമായി ‘ഒപ്പം, അമ്മയും’ പദ്ധതിയെക്കുറിച്ച് ബാബുരാജ്!

കൊറോണ പ്രതിസന്ധി പിടിമുറുക്കിയ മേഖലയാണ് സിനിമാ മേഖല. എന്നിരുന്നാൽ കൂടിയും നിർധനരായ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുവാൻ പദ്ധതിയുമായി താര സംഘടന അമ്മ രംഗത്തുവന്നിരിക്കുകയാണ് .

ഇതിനായി ‘ഒപ്പം, അമ്മയും’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി സഹായം നൽകുന്നത്. ആദ്യ ഘട്ടത്തിൽ 100 ടാബുകൾ നല്കുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്. അമ്മ എക്സിക്യൂട്ടീവ് അംഗമായ നടൻ ബാബുരാജ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘സുഹൃത്തുക്കളെ , ഈ അവസരം നിങ്ങളിൽ അർഹരായ കുഞ്ഞുമക്കൾക്കു പ്രയോജനപ്പെടുത്താൻ ഉപകരിക്കട്ടെ. മറ്റുള്ളവരോട് ആവശ്യപ്പെടാൻ സാധികാത്ത ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടട്ടെ’, എന്നാണ് ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

കേരളത്തിൽ സ്കൂൾ വിദ്യഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നല്കുവാനാണ്‌ അഭിനേതാക്കളുടെ സംഘടനയായ അമ്മ തീരുമാനം എടുത്തിട്ടുള്ളത് – ഇലക്‌ട്രോണിക് ശൃംഖലയിലുള്ള പ്രശസ്ത സ്ഥാപനമായ ഫോൺ – 4 മായി ചേർന്നാണ് ‘ഒപ്പം, അമ്മയും’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് .

അമ്മയുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർ മാരുടെയോ മറ്റു ഔദ്യോഗിക ജനപ്രനിധിയുടെയോ ശുപാർശയുടെ രേഖ കൂടെ ഉൾപ്പെടുത്തി പൂർണ്ണ വിവരങ്ങൾ അടങ്ങിയ കത്തിനോടൊപ്പം (വിലാസം, ബന്ധപ്പെടുവാനുള്ള മൊബൈൽ നമ്പർ, കൂട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ്, പേര് തുടങ്ങിയ വിവരങ്ങൾ അടക്കം) ജൂലൈ 15 നു മുൻപായി അമ്മയുടെ കൊച്ചി ഓഫീസിലേക്ക് തപാൽ വഴിയോ, ഇമെയിൽ വഴിയോ അയച്ചു തരിക.

തീർത്തും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ഇതു ചെന്നെത്തണമെന്നു ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ 2 നിബദ്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ലഭിക്കുന്ന കത്തുകളിൽ നിന്നും ആവശ്യമായ അന്വേഷണം നടത്തി തീർത്തും അർഹരായ 100 പേർക്കായിരിക്കും ടാബുകൾ ജൂലൈ അവസാന വാരത്തിൽ ആദ്യ ഘട്ടമായി വിതരണം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ദിവസ്സങ്ങളിൽ “അമ്മ” അംഗങ്ങൾക്കും കുടുംബങ്ങൾക്കും സഹയാത്രിക്കർക്കും സിനിമ പ്രവർത്തകർക്കും ഓഫീസിനോട് ചേർന്നുള്ള റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും പരിസ്സര വാസികൾക്കും സൗജന്യമായി “വാക്സിനേഷൻ ഡ്രൈവ് ” നടത്തുകയും ആസ്ഥാന മന്ദിരത്തിനോട് ചേർന്നുള്ള വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി നടൻ ബാലയുടെ സഹായത്തോടെ ടാബ് വിതരണം ചെയ്യുകയുമുണ്ടായി.

about AMMA

More in Malayalam

Trending

Recent

To Top