
Malayalam
കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന് കാര്‍ത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ വാക്കുകള്‍
കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി നടന് കാര്‍ത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ വാക്കുകള്‍

കേന്ദ്രസര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതിയ്ക്കെതിരെ നടന് കാര്‍ത്തി. ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ്ണ അധികാരം നല്‍കുന്നത് അരക്ഷിതാവസ്ഥ ശ്രിസ്തിക്കുമെന്നും ഈ ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാട്ടോഗ്രാഫ് ബില്‍ പിന്‍വലിക്കണമെന്നും ആദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കാര്‍ത്തിയുടെ വാക്കുകള്‍:
സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്‍ 2021 (ഡ്രാഫ്റ്റ്) ഏത് സമയത്തും ഒരു ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്തിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സിനിമയുടെ ബിസിനസ് സാധ്യതകളെ ബാധിക്കുകയും വ്യവസായത്തെ തകര്‍ക്കുകയും ചെയ്യും. അതിനാല്‍ അത്തരം വ്യവസ്ഥകള്‍ ഉപേക്ഷിക്കണം.
പൈറസി തടയുന്നതിനുള്ള കരട് നടപടികള്‍ പ്രശംസനീയമാണെങ്കിലും, ഒരു പരിഷ്കൃത സമൂഹത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത് വളരെ അനഭിലഷണീയമാണ്. ഞാന്‍ അപേക്ഷ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
നേരത്തെ സിനിമാട്ടോഗ്രാഫ് ബില്ലിനെതിരെ നടന് സൂര്യയും സംവിധായകന് കാര്‍ത്തിക് സുബ്ബരാജും രംഗത്തെത്തിയിരുന്നു. ഇരുവരും ട്വിറ്ററിലാണ് നിയമത്തിനെതിരയി ശബ്ദമുയര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നടന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...