മെസേജിലൂടേയും ഹാഷ്ടാഗ് ക്യാമ്പയിനിലൂടെയും എന്നെ അമ്പാടിയായി തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു, പുറത്തു പോയപ്പോള്‍ ഇങ്ങനൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല; മനസ്സ് തുറന്ന് നിഖില്‍ നായര്‍
മെസേജിലൂടേയും ഹാഷ്ടാഗ് ക്യാമ്പയിനിലൂടെയും എന്നെ അമ്പാടിയായി തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു, പുറത്തു പോയപ്പോള്‍ ഇങ്ങനൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല; മനസ്സ് തുറന്ന് നിഖില്‍ നായര്‍
മെസേജിലൂടേയും ഹാഷ്ടാഗ് ക്യാമ്പയിനിലൂടെയും എന്നെ അമ്പാടിയായി തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു, പുറത്തു പോയപ്പോള്‍ ഇങ്ങനൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല; മനസ്സ് തുറന്ന് നിഖില്‍ നായര്‍
അലീനയും അമ്പാടിയും കേന്ദ്രകഥാപാത്രമായി എത്തുന്ന അമ്മയറിയാതെ എന്ന പരമ്പരയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആക്ഷനും റൊമാന്‍സുമൊക്കെയാണ് അമ്മയറിയാതെ എന്ന പരമ്പരയെ ഇത്രമേൽ ജനപ്രീയമാക്കിയത്. പരമ്പര ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു നായകനായ അമ്പാടിയെ അവതരിപ്പിക്കുന്ന നിഖില്‍ നായര്‍ പിന്മാറുന്നത്.
അമ്പാടിയായി നിഖിലിനെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഹാഷ്ടാഗ് ക്യാംപയിനുകള്‍ നടത്തുകയും നിരന്തരം കമന്റുകള്‍ ചെയ്യുകയും ചെയ്തു. ഒടുവില്‍ ആരാധകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. അമ്പാടിയായി നിഖില്‍ തിരികെ വന്നു. ഇതോടെ ഷോ വീണ്ടും റേറ്റിംഗ് ചാര്‍ട്ടില്‍ കുതിപ്പുണ്ടാക്കി. നിഖിലിന്റെ തിരിച്ചുവരവോടെ പുത്തനുണര്‍വ് ലഭിച്ച പരമ്പര ടിആര്‍പി റേറ്റിംഗില്‍ മുന്നിലാണുള്ളത്.
ഇപ്പോൾ ഇതാ തന്റെ പിന്മാറ്റത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമെല്ലാം നിഖില്‍ ഒരു ഓൺലൈൻ മാധ്യമത്തിനൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ്
ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിലാണ് വളര്‍ന്നത്. എംബിഎയ്ക്ക് ശേഷം ടെക്മഹീന്ദ്രയില് കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. അപ്പോഴാണ് എന്തോ മിസ് ചെയ്യുന്നുണ്ടെന്ന് മനസിലായത്. അങ്ങനെ എന്റെ പാഷന് വേണ്ടി ജോലി ഉപേക്ഷിച്ചു. അത് നന്നായി. അതിന് ശേഷം വല്ലാത്തൊരു യാത്ര തന്നെയായിരുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഇറങ്ങി തിരിക്കുകയായിരുന്നു, ഇപ്പോള്‍ എന്റെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. 30 ധികം ഫാഷന്‍ ഷോകള്‍ ചെയ്തു. മൂന്ന് സീരിയലുകള്‍. പരസ്യങ്ങള്‍, സിനിമയില്‍ നിന്നും ഓഫറുകള്‍ വരുന്നെന്നും നിഖിൽ പറയുന്നു
ഒന്നിലധികം കമ്മിറ്റ്മെന്റസ് ഉണ്ടായിരുന്നത് കൊണ്ടാണ് പരമ്പരയിൽ നിന്ന് ഇടവേളയെടുത്തതെന്നാണ് നിഖിൽ പറയുന്നത്. പുറത്തു പോയപ്പോള്‍ ഇങ്ങനൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേര് മെസേജിലൂടേയും ഹാഷ്ടാഗ് ക്യാമ്പയിനിലൂടെയും എന്നെ അമ്പാടിയായി തിരികെ കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ചാനലില്‍ നിന്നും എന്നെ ബന്ധപ്പെടുന്നതും തിരികെ വരണമെന്ന് ആവശ്യപ്പെടുന്നതും. ഉടനെ തന്നെ ഞാന്‍ തയ്യാറായി. ആ സ്നേഹത്തിന് ഞാന്‍ നന്ദി പറയുന്നു. തിരിച്ചുവരില്‍ ലഭിച്ച സ്വീകരണത്തില്‍ സന്തോഷമുണ്ട്. അമ്മറിയാതെയുടെ ആരാധകരുടെ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. ഇന്ന് അമ്മയറിയാതെ മലയാളത്തിലെ നമ്പര്‍ വണ്‍ ഷോ ആയതിന് കാരണം അവരാണ്.
ഓഫറുകള്‍ വരുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക് സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ അറിയിക്കുന്നതായിരിക്കുമെന്നും താരം പറഞ്ഞു
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....