Connect with us

”ദേ ആ കപ്പൽ മുങ്ങി.. പക്ഷെ ഒരു പ്രശ്നമുണ്ട്.. ആ മുങ്ങിയത് മുങ്ങി കപ്പൽ ആയിരുന്നു”; പുത്തൻ ചിത്രവുമായി സൂരജ്; നടന്റെ വാക്കുകൾ ചർച്ചയാകുന്നു

serial

”ദേ ആ കപ്പൽ മുങ്ങി.. പക്ഷെ ഒരു പ്രശ്നമുണ്ട്.. ആ മുങ്ങിയത് മുങ്ങി കപ്പൽ ആയിരുന്നു”; പുത്തൻ ചിത്രവുമായി സൂരജ്; നടന്റെ വാക്കുകൾ ചർച്ചയാകുന്നു

”ദേ ആ കപ്പൽ മുങ്ങി.. പക്ഷെ ഒരു പ്രശ്നമുണ്ട്.. ആ മുങ്ങിയത് മുങ്ങി കപ്പൽ ആയിരുന്നു”; പുത്തൻ ചിത്രവുമായി സൂരജ്; നടന്റെ വാക്കുകൾ ചർച്ചയാകുന്നു

മികച്ച പ്രേക്ഷ സ്വീകാര്യത നേടി പാടാത്ത പൈങ്കിളി മുന്നേറുമ്പോഴായിരുന്നു നായകൻ സൂരജ് സീരിയലിൽ നിന്ന് മാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

നടനെ തിരിക കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. സൂരജിന് പകരം പുതിയ ദേവ എത്തിയിട്ടുണ്ട്. പുതുമുഖതാരമായ ലക്ജിത്ത് ആണ് പുതിയ ദേവ. എന്നാൽ നടനെ അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല.

പുതിയ ദേവ എത്തിയിട്ടും സൂരജിനെ തിരികെ കൊണ്ട് വരണമെന്നുളള ആവശ്യം ഉയരുന്നുണ്ട്. ഇതിന്റെ പേരിൽ ലക്കിയ്ക്കെതിരെ സൈബർ അറ്റാക്കും ഉയരുന്നുണ്ട്. സീരിയലിൽ നിന്ന് നടൻ മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്.

സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ പാടാത്ത പൈങ്കിളിയിൽ എത്തുന്നത്. സീരിയലിനോട് ഒപ്പ തന്നെ തന്റെ യുട്യൂബ് ചാനലിലും നടൻ സജീവമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്റെ ലേറ്റസ്റ്റ് ചിത്രത്തിനോടൊപ്പമാണ് പ്രേക്ഷകരുടെ ഇടയിൽ നിരവധി സംശയങ്ങൾ സൃഷ്ടിക്കുന്ന ക്യാപ്ഷൻ നടൻ പങ്കുവെയ്ക്കുന്നത്.

”ദേ ആ കപ്പൽ മുങ്ങി.. പക്ഷെ ഒരു പ്രശ്നമുണ്ട്.. ആ മുങ്ങിയത് മുങ്ങി കപ്പൽ ആയിരുന്നു”… എന്നായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം പങ്കുവെച്ച് കൊണ്ട് നട കുറിച്ചത്. സൂരജിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. ഭയങ്കര ബുദ്ധി എന്നിട്ട് ആ കപ്പൽ എവിടെ പോയി… മുങ്ങി എന്ന് മനസ്സിലായി, അത് മുങ്ങട്ടെ നമുക്ക് വേറെയൊരണ്ണം വാങ്ങാം., മുങ്ങിയത് നോക്കിട്ട് കാര്യമില്ലല്ലോ അത് ഇനി പൊങ്ങാനും പോകുന്നില്ല… എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത് പാടാത്ത് പൈങ്കിളിലേയ്ക്ക് തിരികെ വാരാനും ആരാധകർ ആവർത്തിച്ച് പറയുന്നുണ്ട്.

അതേസമയം സൂരജ് പോയതോടെ പാടാത്ത് പൈങ്കിളിയുടെ റേറ്റിംഗിന് വൻ ഇടവ് സംഭവിച്ചിട്ടുണ്ട്. ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്ന പരമ്പര താഴേയ്ക്ക് പോകുകയായിരുന്നു.

Continue Reading
You may also like...

More in serial

Trending

Recent

To Top