
Malayalam
നിലയ്ക്ക് കൂട്ടായി അവൻ എത്തി, മകളുടെ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തി പേളി, പൊട്ടിച്ചിരിച്ച് നില ബേബി
നിലയ്ക്ക് കൂട്ടായി അവൻ എത്തി, മകളുടെ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തി പേളി, പൊട്ടിച്ചിരിച്ച് നില ബേബി

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. മലയാളത്തിലെ ആദ്യ ബിഗ് ബോസില്‍ പങ്കെടുത്ത ഇരുവരും വിവാഹം കഴിച്ച് കുടുംബമായി സന്തോഷത്തോടെ കഴിയുകയാണ്. ഈ വര്‍ഷം ഒരു കുഞ്ഞ് കൂടി ജനിച്ചതിന്റെ സന്തോഷത്തിലാണ് താരദമ്പതിമാര്‍.
പേളിയുടെ മകള്‍ നില ബേബിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മകളുടെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉള്‍പ്പെടെ പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നിലയ്ക്കൊപ്പമുളള പേളിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്.
ഇപ്പോൾ ഇതാ നില ബേബിയുടെതായി പേളി പങ്കുവെച്ച ഒരു പുതിയ വീഡിയോ വൈറലാവുകയാണ്. നിലയുടെ പുതിയ ഫ്രണ്ടിനെ പരിചയപ്പെടുത്തിയാണ് പേളി വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പുതിയ ഫ്രണ്ടിനെ കണ്ട് പൊട്ടിച്ചിരിക്കുകയാണ് നില. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.
ആരാധകര്‍ക്കൊപ്പം പാര്‍വ്വതി നായര്‍, ശിവാംഗി ക്രിഷ്, ശിവദ, കനിഹ തുടങ്ങിയ താരങ്ങളും പേളിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. അടുത്തിടെ കുഞ്ഞിനെ മുലയൂട്ടൂന്ന ഒരു മനോഹര ചിത്രവും പേളി തന്റെ പേജില്‍ പങ്കുവെച്ചിരുന്നു.
മാര്‍ച്ച് മാസത്തിലാണ് നില ബേബിയ്ക്ക് പേളി ജന്മം നല്‍കിയത്. ഇപ്പോള്‍ നിലയ്ക്ക് 104 ദിവസം പ്രായമായി എന്നാണ് പുതിയ വീഡിയോ പങ്കുവെച്ചതിനൊപ്പം പേളി മാണി കുറിച്ചത്. തിരക്കിനിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് പേളി. പേളിക്കൊപ്പം ശ്രീനിഷും സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും എത്താറുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...