മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ തന്റെതായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. മലയാള ടെലിവിഷനിലെ ഏറ്റവും ജനപ്രീയ അവതാരകമാരില്‍ ഒരാളാണ് പേളി.
തുറന്ന് സംസാരിക്കുന്ന ശീലമാണ് പേളിയെന്ന അവതാരകയെ താരമാക്കി മാറ്റിയത്. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. സീരിയലുകളിലൂടെയാണ് ശ്രീനിഷ് ശ്രദ്ധ നേടിയത്.
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയുള്ള സ്ട്രാറ്റജിയാണ് ഇവരുടെ പ്രണയമെന്നായിരുന്നു വിമര്‍ശനങ്ങള്‍. എന്നാൽ വിമര്‍ശകര്‍ക്ക് ജീവിതത്തിലൂടെ മറുപടി നൽകുകയാണ് ഇരുവരും. അമ്മ ജീവിതം ആസ്വദിക്കുകയാണ് പേളി മാണി. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെച്ചിരുന്നു
അമ്മയും അച്ഛനും ജനപ്രീയരായത് കൊണ്ടു തന്നെ മകളും ആരാധകരുടെ പ്രിയങ്കരിയാണ്. പേളിയുടെ ഗര്‍ഭകാലത്തെ ചെറിയ വിശേഷങ്ങള്‍ പോലും മാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തതായിരുന്നു. നില എന്നാണ് പേളിയുടേയും ശ്രീനിഷിന്റേയും ആദ്യത്തെ കണ്മണിയുടെ പേര്. അച്ഛനോടും അമ്മയോടും എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാകര്‍ നിലയെ കുറിച്ച് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും.
പേളിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇരുവരും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് ദമ്പതികള്‍ മറുപടി നല്‍കുന്നുണ്ട്. വീഡിയോയില്‍ മകള്‍ നിലയേയും പേളിയും ശ്രീനിഷും കൊണ്ടു വരുന്നുണ്ട്. തങ്ങളുടെ ബിഗ് ബോസ് കാലത്തെ രസകരമായ അനുഭവങ്ങളും പേളിയും ശ്രീനിഷും പങ്കുവെക്കുന്നുണ്ട്. ബിഗ് ബോസില്‍ ടെലികാസ്റ്റ് ചെയ്യാതിരുന്ന ഏതെങ്കിലും സുന്ദരമായ ഓര്‍മ്മകളുണ്ടോ എന്ന ചോദ്യത്തിന് താരങ്ങള്‍ മറുപടി പറയുന്നുണ്ട്.
ശ്രീനിഷ് പേളിയ്ക്ക് ആനവാതില്‍ മോതിരം നല്കുന്ന രംഗമാണ് ശ്രീനിഷ് ഓര്‍ത്തെടുത്തത്. ആരും കാണാതെയായിരുന്നു ശ്രീനിഷ് മോതിരം നല്‍കിയത്. ഹായ് ഹലോ എന്നു പറഞ്ഞ് കൈ കൊടുത്തു കൊണ്ടായിരുന്നു താന്‍ പേളിയ്ക്ക് മോതിരം കൈമാറിയതെന്ന് ശ്രീനിഷ് പറയുന്നു. മോതിരം കൈമാറിയതും ശ്രീനിയും താനും ഓരോ വശത്തേക്ക് ഓടിയെന്നും പേളി പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസിന് പോലും മനസിലായില്ലെന്നും പേളി പറയുന്നു. പിന്നീട് ആരൊക്കെയോ ഇതേക്കുറിച്ച് ഗോസിപ്പ് ചെയ്തപ്പോഴാണ് ഈ ഭാഗം ടെലികാസ്റ്റ് ചെയ്തതെന്നും ശ്രീനിഷ് പറഞ്ഞു. താനിതുവരെ എപ്പിസോഡുകള്‍ കണ്ടിട്ടില്ലെന്നു പേളി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...