കോമഡി താരമായി എത്തി മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ വരെ സ്വന്തമാക്കിയ പ്രതിഭയാണ് സുരാജ് വെഞ്ഞാറമ്മൂട്. ടെലിവിഷനില്‍ നിന്നുമാണ് സുരാജ് ബിഗ്സ്ക്രീനിലേയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജും ജയസൂര്യയും.
‘ഹാപ്പി ബര്‍ത്ത്ഡേ ബ്രദര്‍’ എന്നാണ് സുരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്കൊണ്ട് പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. ഒപ്പം ഒന്നിച്ച് അഭിനയിച്ച ‘ജനഗണമന’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും പൃഥ്വി കുറിക്കുന്നു. പൃഥ്വിയും സുരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ഡ്രൈവിംഗ് ലൈസന്‍സും’ ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.
അതേസമയം, സുരാജിന്റെ വിവധ ചിത്രങ്ങളിലെ വേഷപ്പകര്‍ച്ചകള്‍ ഒരു കൊളാഷാക്കി മാറ്റിയാണ് ജയസൂര്യയുടെ ആശംസ അറിയച്ചത്. ‘ഹാപ്പി ബര്‍ത്ത്ഡേ മിസ്റ്റര്‍ ബെസ്റ്റ് ആക്ടര്‍. ലവ് യൂ ചക്കരേ’എന്നാണ് ജയസൂര്യ കുറിച്ചത്. മാത്രമല്ല, ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സുരാജിന് പിറന്നാള്‍ ആസംസകളുമായി എത്തിയത്. ടൊവിനോ തോമസ്, അജു വര്‍ഗീസ്, അശ്വതി ശ്രീകാന്ത് എന്നു തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.
ഏതുതരം വേഷവും അതിഭംഗിയായി കൈകാര്യം ചെയ്യുന്ന സുരാജിന് ആരാധകര്‍ ഏറെയാണ്. ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കരയിപ്പിക്കുവാനും എല്ലാം ഈ നടന് സാധിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. മമ്മൂട്ടി നായകനായി എത്തിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജിന്റെ ദശമൂലം എന്ന കോമഡി കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് ചിരിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. മാത്രമല്ലയ ട്രോളന്മാരുടെ പ്രിയ കഥാപാത്രം കൂടിയാണിത്.
അതേസമയം, ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’, ‘ഫൈനല്‍സ്’, ‘വികൃതി’ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്നീ ചിത്രങ്ങളിലൊക്കെ സുരാജിന്റെ വ്യത്യസ്ത രൂപങ്ങള്‍ ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തന്നെ ഏല്‍പ്പിക്കുന്ന ഏത് കഥാപാത്രവും ഈ കൈകളില്‍ ഭദ്രമാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....