മുഗൾ വധുവായി ഋതു മന്ത്ര! ജിയ ഇറാനിക്കുള്ള മറുപടിയോ? നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി അത് നേടി എടുക്കുക, അനാവശ്യമായിട്ടുള്ള നാടകങ്ങളെക്കാളും നിശബ്ദതയാണ് നല്ലതെന്ന് ആരാധകർ
മുഗൾ വധുവായി ഋതു മന്ത്ര! ജിയ ഇറാനിക്കുള്ള മറുപടിയോ? നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി അത് നേടി എടുക്കുക, അനാവശ്യമായിട്ടുള്ള നാടകങ്ങളെക്കാളും നിശബ്ദതയാണ് നല്ലതെന്ന് ആരാധകർ
മുഗൾ വധുവായി ഋതു മന്ത്ര! ജിയ ഇറാനിക്കുള്ള മറുപടിയോ? നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി അത് നേടി എടുക്കുക, അനാവശ്യമായിട്ടുള്ള നാടകങ്ങളെക്കാളും നിശബ്ദതയാണ് നല്ലതെന്ന് ആരാധകർ
മലയാളം ബിഗ് ബോസിലൂടെ വമ്പന്‍ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ് റിതു മന്ത്ര. പുറത്ത് വന്നതിന് ശേഷം തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് റിതു രംഗത്ത് വന്നിരുന്നെങ്കിലും കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ കഴിയുന്നത് വരെ ചില നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് മത്സരാര്‍ഥികളെല്ലാവരും തുറന്ന് പറഞ്ഞിരുന്നു.
നാളുകള്‍ക്ക് ശേഷം മോഡലിംഗ് രംഗത്ത് സജീവമായിരിക്കുകയാണ് ഋതു മന്ത്ര. ബ്രൈഡല്‍ ഫോട്ടോ ഷൂട്ടിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. മുഗള്‍ വധുവായുള്ള വീഡിയോ, നല്ലൊരു ടീം വര്‍ക്കാണ്, ക്യാമറയ്ക്ക് പിന്നിലെ രംഗങ്ങളാണ് ഇതെന്നുമായിരുന്നു വീഡിയോയക്ക് നല്കിയ ക്യാപ്ഷന്‍. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ ശ്രദ്ധിക്കപ്പെട്ടത്.
സാധാരണ പോലെ തന്നെ റിതു വീണ്ടും മനോഹരിയായിരിക്കുന്നു. അതില്‍ മാത്രം ഫോക്കസ് ചെയ്യുക. നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി അത് നേടി എടുക്കുക. അനാവശ്യമായിട്ടുള്ള നാടകങ്ങളെക്കാളും നിശബ്ദതയാണ് നല്ലത്. തുടങ്ങി റിതുവിന് പിന്തുണയുമായി നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം റിതുവിന്റെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. മോഡലും നടനുമായ ജിയ ഇറാനിയുമായി റിതു പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സ്വാകര്യ നിമിഷങ്ങളിലെ ഫോട്ടോസ് ജിയ പുറത്ത് വിട്ടിരുന്നു. പല അഭിമുഖങ്ങളിലൂടെയായി റിതുവുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് ജിയ മനസ് തുറന്നു. എന്നാല്‍ റിതു ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ സത്യമെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
അതേസമയം തന്റെ പ്രണയത്തെക്കുറിച്ച് ഋതു നടത്തിയ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു. തനിക്കൊരു പ്രണയമുണ്ടെന്നും, ബിഗ് ബോസില്‍ നിന്നും തിരിച്ച് ചെല്ലുമ്പോള്‍ അത് അവിടെയുണ്ടാകുമോയെന്ന് അറിയില്ലെന്നുമായിരുന്നു ഋതു പറഞ്ഞത്. ഈ വാക്കുകള്‍ കേട്ടതോടെ മോഹന്‍ലാല്‍ ഉള്‍പ്പടെ ഋതുവിനോട് അതെന്താണ് അങ്ങനെയൊരു സംശയം, അങ്ങനെ പോവുന്നതാണോ പ്രണയമെന്ന് ചോദിച്ചിരുന്നു. കാമുകനെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോയൊന്നും താരം പറഞ്ഞിരുന്നില്ല.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...