ഞാന്‍ അവന്റെ അഭിനയത്തെ പ്രശംസിക്കാന്‍ വിളിക്കുമ്പോള്‍ പറയും ‘സിദ്ദിഖ് ഇക്ക ഒന്ന് വാപ്പയെ വിളിക്കാന്‍’, അവന് ചെയ്ത ക്യാരക്ടര്‍ നല്ലതാ എന്ന് അവന്റെ വാപ്പ അറിയുന്നതിനോളം സന്തോഷം ഫഹദിന് വേറെയില്ല

അഭിനയം മികച്ചതാണ്’ എന്ന അഭിനന്ദനമറിയിക്കാന്‍ ഫഹദ് ഫാസിലിനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫഹദ് തിരിച്ചു പറയുന്ന അഭ്യര്‍ത്ഥനയെക്കുറിച്ച് തുറന്നു പറയുകയാണ് നടന് സിദ്ധിഖ്. വളരെ യുവ താര നിരയിലെ താരങ്ങളെ അഭിനന്ദിക്കാറുണ്ടോ? എന്ന് ഒരു അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോഴാണ് സിദ്ധിഖ് ഈ കാര്യം പറഞ്ഞത്
‘ഫഹദിന്റെ അഭിനയം കണ്ടിട്ട് അവനെ വിളിക്കുമ്പോള്‍ അവന് പറയുന്നൊരു കാര്യമുണ്ട്. ഞാന്‍ അവന്റെ അഭിനയത്തെ പ്രശംസിക്കാന്‍ വിളിക്കുമ്പോള്‍ പറയും ‘സിദ്ദിഖ് ഇക്ക ഒന്ന് വാപ്പയെ വിളിക്കാന്‍’. അവന് ചെയ്ത ക്യാരക്ടര്‍ നല്ലതാ എന്ന് അവന്റെ വാപ്പ അറിയുന്നതിനോളം ഫഹദിന് സന്തോഷമില്ല. ‘വരത്തന്’ എന്ന സിനിമ കണ്ടിട്ട് ഞാന്‍ അഭിനന്ദനം അറിയിക്കാന്‍ വിളിച്ചപ്പോഴും അവന് ഇങ്ങനെ പറഞ്ഞിരുന്നു.
ഞാന്‍ അങ്ങനെ ഫാസില്‍ സാറിനെ വിളിച്ച് അവന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരുന്നു. അപ്പോള്‍ ഫാസില്‍ സാര്‍ പറഞ്ഞത്. ‘ഒരു ആക്ടര്‍ മറ്റൊരു ആക്ടറെക്കുറിച്ച് നല്ല അഭിനയം എന്ന് പറയുന്നത് നല്ല കാര്യമാണ്. പലരും അങ്ങനെ പറയാറില്ല ഞാന്‍ ആണ് ഏറ്റവും വലിയ നടനെന്ന ചിന്ത അവരെ അതിന് അനുവദിക്കില്ല.
നീ പറഞ്ഞത് നല്ലൊരു കാര്യമാണ്’ എന്നാണ്. ഫഹദ് യുവനിരയിലെ ഏറ്റവും ബ്രില്യന്റ് ആയ ആക്ടറാണ്. ‘കേരള കഫേ’യിലൂടെ അവന് തിരിച്ചു വന്നപ്പോള്‍ തന്നെ അവന്റെ അഭിനയത്തിന്റെ റേഞ്ച് ഞാന്‍ മനസിലാക്കിയിരുന്നു’.സിദ്ദിഖ് പറഞ്ഞു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...