Connect with us

മിഷന്‍ സിയുടെ ഹിന്ദി ഡബിംഗ് റൈറ്റ്‌സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്; ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താന്‍ എന്ന് അപ്പാനി ശരത്

Malayalam

മിഷന്‍ സിയുടെ ഹിന്ദി ഡബിംഗ് റൈറ്റ്‌സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്; ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താന്‍ എന്ന് അപ്പാനി ശരത്

മിഷന്‍ സിയുടെ ഹിന്ദി ഡബിംഗ് റൈറ്റ്‌സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്; ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താന്‍ എന്ന് അപ്പാനി ശരത്

അപ്പാനി ശരത് നായകനായി എത്തി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന്‍- സി. നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിട്ച്ച ചിതര്ത്തിന്റെ ഹിന്ദി ഡബിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പിറത്ത് വരുന്നത്. മിഷന്‍ സിയുടെ ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താന്‍ എന്ന് ശരത് അപ്പാനി പറയുന്നു. ഹിന്ദി ഡബിംഗ് റൈറ്റ്‌സ് റെക്കോര്‍ഡ് വിലക്കാണ് വിറ്റുപോയത് എന്നും ശരത് അപ്പാനി പങ്കുവെച്ച ഫോട്ടോയില്‍ പറയുന്നു.

വിനോദ് ഗുരുവായൂര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നതും. കൈലാഷും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. മേജര്‍ രവിയടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുശാന്ത് ശ്രീനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ട്രെയിലറടക്കം നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.

ചിത്രത്തിന്റേതായി മുമ്പ് പുറത്തിറങ്ങിയ പോസ്റ്ററിന് പിന്നാലെ നടന്‍ കൈലാഷിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. എന്നാല്‍ ഇതിനു പിന്നാലെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. മിഷന്‍ സി എന്ന സിനിമയില്‍ അദ്ദേഹം നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും. ഇപ്പോള്‍ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്.

എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയില്‍ ശരത് അപ്പാനിയാണ് നായകന്‍. സിനിമയില്‍ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകള്‍ നമുക്ക് ആവശ്യമാണ്.

പക്ഷേ പരിധി വിടുമ്പോള്‍ അത് സങ്കടകരമാകും. ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടന്‍. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമര്‍ത്തല്‍ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വയം മാറിനില്‍ക്കാന്‍ നിങ്ങള്‍ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

More in Malayalam

Trending