ഒമ്പതാം ക്ലാസിലെ പരീക്ഷ എഴുതി നിൽക്കുമ്പോഴായിരുന്നു ഇക്കായുടെ ആദ്യ വിവാഹം.. എന്റെ സുഹൃത്തായിരുന്നു ഇക്കായുടെ കല്യാണ ഫോട്ടോ കൊണ്ട് വന്ന് കാണിക്കുന്നത്; തുറന്ന് പറഞ്ഞ് സജ്ന ഫിറോസ്
ഒമ്പതാം ക്ലാസിലെ പരീക്ഷ എഴുതി നിൽക്കുമ്പോഴായിരുന്നു ഇക്കായുടെ ആദ്യ വിവാഹം.. എന്റെ സുഹൃത്തായിരുന്നു ഇക്കായുടെ കല്യാണ ഫോട്ടോ കൊണ്ട് വന്ന് കാണിക്കുന്നത്; തുറന്ന് പറഞ്ഞ് സജ്ന ഫിറോസ്
ഒമ്പതാം ക്ലാസിലെ പരീക്ഷ എഴുതി നിൽക്കുമ്പോഴായിരുന്നു ഇക്കായുടെ ആദ്യ വിവാഹം.. എന്റെ സുഹൃത്തായിരുന്നു ഇക്കായുടെ കല്യാണ ഫോട്ടോ കൊണ്ട് വന്ന് കാണിക്കുന്നത്; തുറന്ന് പറഞ്ഞ് സജ്ന ഫിറോസ്
ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളായിരുന്നു സജ്ന ഫിറോസ് ദമ്പതികൾ. ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടത് ഇരുവരുമായിരുന്നു.
നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇരുവരെയും ഷോ യില്‍ പുറത്താക്കുകയാണ് ചെയ്തത്. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ഫിറോസ് മറ്റുള്ളവരെ പറ്റിക്കുന്ന പ്രാങ്ക് ഷോ നടത്തിയാണ് ശ്രദ്ധേയനാവുന്നത്.
പഠിത്തത്തേക്കാള്‍ കൂടുതല്‍ സ്പോട്സിലും കലാരംഗത്തുമായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നതെന്നാണ് സജ്ന പറയുന്നത്. ക്രിക്കറ്റ്, ഹോക്കി ഒക്കെ കളിക്കുമായിരുന്നു. ഹോക്കിയുടെ ക്യാപ്റ്റനായിരുന്നെന്ന് സജ്ന പറയുന്നു. പക്ഷേ എന്റെ സഹോദരന് കായിക മേഖലയോട് അത്ര വലിയ താല്പര്യമുണ്ടായിരുന്നില്ല. ഹോക്കി കളിക്കുമ്പോള്‍ ചെറിയ സ്കേര്‍ട്ട് ഒക്കെ ധരിക്കണമായിരുന്നു. വാപ്പ ചെറുപ്പത്തിലെ മരിച്ച് പോയത് കൊണ്ട് സഹോദരനും ഇത്താത്തയുമൊക്കെയാണ് എന്നെ നോക്കിയത്.
എന്റെ സഹോദരനും ഫിറോസിക്കയെ പോലെ സിനിമയോട് ഭ്രാന്ത് ഉള്ള ആളായിരുന്നു. പക്ഷേ എവിടെയും എത്താന്‍ പറ്റിയില്ല. ചെറുപ്പത്തില്‍ മോഡലിങ്ങിലും കായികമത്സരങ്ങളിലുമായിരുന്നു ശ്രദ്ധിച്ചിരുന്നത്. മിസ് പുന്നമുക്ക് ആയിട്ടൊക്കെ പങ്കെടുത്തെന്ന് സജ്ന പറയുമ്പോള്‍ നീ മിസ് പുന്നമുക്ക് ആയിരുന്നപ്പോള്‍ ഞാന്‍ അവസരങ്ങള്‍ തേടി നടക്കുകയായിരുന്നുവെന്ന് ഫിറോസ് സൂചിപ്പിച്ചു. അല്ല, ആ സമയത്ത് ഇക്ക ഡെയിഞ്ചറസ് ബോയിസ് ചെയ്തോണ്ടിരിക്കുന്ന കാലമാണെന്ന് സജ്ന തിരുത്തി പറഞ്ഞു. അന്ന് ഞാന്‍ ഇക്കയുടെ പരിപാടിയുടെ ആരാധികയായിരുന്നു.
ഞാന്‍ ഒമ്പതാം ക്ലാസിലെ പരീക്ഷ എഴുതി നിക്കുമ്പോഴായിരുന്നു ഇക്കായുടെ ആദ്യ വിവാഹം. . എന്റെ അടുത്ത സുഹൃത്തായ നൗഫല്‍, ഫിറോസിക്കായുടെ കുടുംബമായിരുന്നു. അവനാണ് ഇവരുടെ കല്യാണ ഫോട്ടോ കൊണ്ട് വന്ന് കാണിക്കുന്നത്. എന്റെ ഇക്കായുടെ കല്യാണം കഴിഞ്ഞു എന്ന് അവന് പറയുമ്പോള്‍ അടിപൊളി ഇക്കയാണെന്ന് ഞാനും പറഞ്ഞിട്ടുണ്ടെന്നും ചിരിച്ചുകൊണ്ട് സജ്ന പറയുന്നു. അന്നേരം ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണെന്ന് സജ്ന പറയുമ്പോള്‍ എത്ര പ്രാവിശ്യം തോറ്റിരുന്നെന്ന് ഫിറോസ് തിരിച്ച് ചോദിക്കുന്നു. ഈ കാര്യങ്ങളൊക്കെ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടാനിരുന്നതാണ്. പക്ഷേ അതിവിടെ പറഞ്ഞ് പോയി.
ഫിറോസിക്കയെ മുന്‍പ് പരിചയവുമൊന്നില്ല. പറഞ്ഞ് വരുമ്പോള്‍ അകന്ന ഒരു ബന്ധുവാണ്. ഫിറോസിക്ക ഭയങ്കര ജാഡക്കാരനാണെന്ന് ഞാനും വിചാരിച്ചിട്ടുണ്ട്. ഇക്കായെ എവിടെ വെച്ച് കാണുമ്പോഴും എപ്പോഴും കൂടെ ബോഡി ഗാഡ് പോലെ കുറേ കൂട്ടുകാര്‍ ഉണ്ടാവും. അത് സുഹൃത്തുക്കളാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സജ്ന പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...