‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക ചെയ്തത് കണ്ടോ?; സാമൂഹ്യ പ്രവര്‍ത്തക പങ്കുവച്ച വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !
‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക ചെയ്തത് കണ്ടോ?; സാമൂഹ്യ പ്രവര്‍ത്തക പങ്കുവച്ച വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !
‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക ചെയ്തത് കണ്ടോ?; സാമൂഹ്യ പ്രവര്‍ത്തക പങ്കുവച്ച വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !
വളരെയധികം പ്രചോദനം പ്രധാനം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം തന്റെ ഫേസ്ബുക്കല്‍ പങ്കുവെച്ച വീഡിയോയാണ് അത്. അതിലും വല്യ പ്രത്യേകത മെഗാ സ്റ്റാർ മമ്മൂട്ടിയെ വീഡിയോയിൽ കാണാം എന്നുള്ളതാണ്.
ഭിന്നശേഷിക്കാരനായ തന്റെ ആരാധകനോട് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോയാണ് സമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം പങ്കുവച്ചിരിക്കുന്നത് . ‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക വീഡിയോ കോളില്‍ വിളിച്ചു, കുറെ സമയം സംസാരിച്ചു’ എന്ന അടിക്കുറിപ്പിലായിരുന്നു നര്‍ഗീസ് ബീഗം വീഡിയോ പങ്കുവെച്ചത്.
അശ്വിന്റെ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് തന്റെ വലിയ ആരാധകനായ അശ്വിനോട് മമ്മൂട്ടി വിശേഷങ്ങള്‍ ചോദിക്കുന്നതും, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതും നര്‍ഗീസ് ബീഗം പങ്കുവെക്കുന്ന വീഡിയോയില്‍ കാണാം. താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്.
അവന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ് ഈ നിമിഷമെന്നും അശ്വിന്റെ വീട്ടുകാരും നര്‍ഗീസ് ബീഗവും മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂക്കയോട് അശ്വിനെക്കുറിച്ച് പറഞ്ഞത് തന്റെ സുഹൃത്ത് സ്മിതയാണെന്നും നര്‍ഗീസ് ബീഗം വീഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അശ്വന് മമ്മൂട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് തരത്തിലുള്ള ഒരു പോസ്റ്റ് നര്‍ഗീസ് ബീഗം പങ്കുവെച്ചിരുന്നു.
‘മുന്‍പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അശ്വിന് മമ്മൂട്ടിയെ കാണാന്‍ വല്യ പൂതിയുണ്ട് എന്ന് പറഞ്ഞ്! ആ പോസ്റ്റ് പറന്ന് പറന്ന് മമ്മൂട്ടിയിലെത്തുമെന്ന്, അങ്ങനെ അദ്ദേഹം കോഴിക്കോട് വരുമ്പോള്‍ അശ്വിനെ കാണാന്‍ എത്തുമെന്നും സ്വപ്നം കണ്ടു അശ്വിന്‍. ഇന്ന് കണ്ടപ്പോള്‍ അതേക്കുറിച്ച് സംസാരിച്ചതേയില്ല അവന്റെ ആഗ്രഹം സാധിക്കുമോ അറിയില്ല,’ എന്നാണ് അന്ന് നര്‍ഗീസ് ബീഗം പറഞ്ഞിരുന്നത്. ഇതിന് മറുപടിയായിയാണ് ഇപ്പോള്‍ മമ്മൂട്ടി തന്നെ എത്തിയിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...