Connect with us

ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഇപ്പോഴല്ല 500 വര്‍ഷം മുമ്പ് ജനിക്കേണ്ടവരാണ്; കുറിപ്പുമായി ബാബു ആന്റണി

Malayalam

ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഇപ്പോഴല്ല 500 വര്‍ഷം മുമ്പ് ജനിക്കേണ്ടവരാണ്; കുറിപ്പുമായി ബാബു ആന്റണി

ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഇപ്പോഴല്ല 500 വര്‍ഷം മുമ്പ് ജനിക്കേണ്ടവരാണ്; കുറിപ്പുമായി ബാബു ആന്റണി

വിസ്മയയുടെ മരണത്തിന് പിന്നാലെ നിരവധി പേർ സ്ത്രീധനത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാട് സമൂഹ മാധ്യമങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോഴിതാ ബാബു ആന്റണിയും സ്ത്രീധനത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും പ്രാകൃതമാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഇപ്പോഴല്ല 500 വര്‍ഷം മുമ്പ് ജനിക്കേണ്ടവരാണെന്നാണ് ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. അതോടൊപ്പം തന്നെ താരം യുവാക്കളിലെ ലഹരി ഉപയോഗത്തെ കുറിച്ചും പറയുന്നുണ്ട്. ഒരുപാട് യുവാക്കള്‍ കഞ്ചാവും മറ്റു ലഹരി മരുന്നുകളും വളരെക്കൂടുതലായി ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും വളരെ വലുതാണ്. പലരുടെ ആത്മഹത്യയിലും കൊലപാതകങ്ങളില്‍ ഒക്കെയാണ് ഇതെത്തിച്ചേരുന്നതെന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.

ബാബു ആന്റണിയുടെ വാക്കുകള്‍:

കേരളത്തിലെ ഒരുപാടു യുവാക്കള്‍ കഞ്ചാവും മറ്റു ലഹരി മരുന്നുകളും വളരെക്കൂടുതലായി ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും വളരെ വലുതാണ്. പലരുടെ ആത്മഹത്യയിലും കൊലപാതകങ്ങളില്‍ ഒക്കെയാണ് ഇതെത്തിച്ചേരുന്നത്. കഞ്ചാവ് വലിച്ചാല്‍, ലഹരി മരുന്നുപയോഗിക്കുന്നത് ഒരു സ്‌റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂ ജിന്‍േറഷന്‍ ആക്കുകയൊള്ളു എന്ന് വിചാരിക്കുന്നത് വളരെ തെറ്റാണു. ന്യൂ ജിന്‍േറഷന്‍ എന്ന് പറയുന്നത് പഴയ തലമുറയെക്കാളും പഠിപ്പും, സംസ്‌കാരവും, കഴിവും, അവസരങ്ങളും, ലോകവിവരമുള്ളവരും ഒക്കെ ആയിരിക്കണം. അല്ലാത്തവര്‍ എല്ലാ അര്‍ത്ഥത്തിലും പുറകോട്ടു സഞ്ചരിക്കുന്നവര്‍ ആണ്.

പിന്നെ ആല്‍ക്കഹോളിസവും ഡ്രഗ് അഡിക്ഷനും ഒക്കെ ഉള്ളവര്‍ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുത്. സൗഹൃതമായാലും , പ്രണയമായാലും വിവാഹമായാലും. ഒന്നുകില്‍ ചികിത്സിച്ച് നന്നാകാന്‍ നോക്കുക അല്ലെങ്കില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കാന്‍ നോക്കുക. നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിനു നമ്മളായി നശിപ്പിക്കണം. എത്രോയോ ആളുകള്‍ ശാരീരികമായു മാനസികമായും ചലഞ്ചെട് ആയി ജനിക്കുന്നു. ആരോഗ്യമുള്ളവര്‍ അത് കാത്തു സൂക്ഷിക്കുക. സമൂഹത്തിനു ഒരു ശാപമാകാതിരിക്കുക. പിന്നെ സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതവുമാണ്. അവര്‍ പുതിയ തലമുറ പോയിട്ട് 500 കൊല്ലം മുമ്പ് ജനിക്കടവര്‍ ആണ്.

More in Malayalam

Trending

Recent

To Top