നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായി ഒരിടം സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനാകുന്ന കോള്‍ഡ് കേസ് എന്ന ചിത്രം ജൂണ്‍ 30 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞാഞ ദിവസം പുറത്ത് വന്നിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമില്‍ എത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണ് കോള്‍ഡ് കേസ്. തനു ബലക് ആണ് ചിത്രത്തിന്റെ സംവിധാനം. കോള്‍ കേസ് ഒരു ഹൊറര്‍ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒരു കോംപ്ലക്സ് മര്‍ഡര്‍ കേസ് ഒരു പൊലീസ് ഓഫീസറും, ഒരു ജേര്‍ണലിസ്റ്റും പാരലല്‍ ആയി അന്വേഷിച്ചു കൊണ്ടിരിയ്ക്കുന്നതിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. സത്യജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വി എത്തുമ്പോള്‍ മേധ പത്മജ എന്ന ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് അദിതി ബാലന് എത്തുന്നത്. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി.
‘ലോകത്ത് നിന്ന് പോയ ആത്മാക്കള്‍ പറയാന്‍ ബാക്കി വച്ചത് പൂര്‍ത്തിയാക്കാന്‍ ജീവിച്ചിരിയ്ക്കുന്നവരുടെ സഹായം ആവശ്യമാണ്’ എന്ന് കേള്‍ഡ് കേസിന്റെ ട്രെയിലറില്‍ പറയുന്നുണ്ട്. അത്തരത്തിലൊരു അമാനുഷിക സംഭവത്തിന് സാക്ഷിയായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, തനിക്ക് അത്തരം കാര്യങ്ങളില്‍ വിശ്വാസമില്ല എന്നാണ് അദിതി ബാലന് പറഞ്ഞത്. അതേസമയം, തനിക്ക് വിശ്വാസം ഇല്ല, എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ പ്രത്യേക തരം ഊര്‍ജ്ജം അനുഭവപ്പെടാറുണ്ട് എന്ന് പൃഥ്വിരാജ് പറയുന്നു. എനിക്കൊരിക്കലും അത്തരം അമാനുഷിക സംഭവങ്ങളൊന്നും അനുഭവത്തില്‍ ഉണ്ടായിട്ടില്ല. ഇരുട്ടിനെ പേടിയാണ്. എന്നാല്‍ അത്തരം അമാനുഷിക സംഭവങ്ങളുണ്ട് എന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് അദിതി പറഞ്ഞു.
എനിക്കും ഇത്തരം അമാനുഷികതയില് വലിയ വിശ്വാസം ഇല്ല. സത്യത്തില്‍ ഞാന്‍ ഭയങ്കരമായ ദൈവ വിശ്വാസിയും അല്ല. അമ്പലങ്ങളില്‍ പോവാറുണ്ട്, പ്രാര്‍ത്ഥിക്കാറുമുണ്ട്. എന്നാല്‍ അന്ധവിശ്വാസിയല്ല. അതുകൊണ്ട് തന്നെ സൂപ്പര്‍ നാച്വറല്‍ സംഭവങ്ങളോടും തീരെ വിശ്വാസമില്ല. പക്ഷെ അങ്ങനെ പറയുമ്പോഴും ചില ഇടങ്ങളില്‍ എനിക്ക് പ്രത്യേക തരം ഊര്‍ജ്ജം ലഭിക്കാറുണ്ട്. ഇപ്പോള്‍ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ പോയാല്‍, അവിടെ ഒരുപാട് ആളുകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ അന്തരീക്ഷം നമുക്ക് അനുഭവിക്കാന്‍ കഴിയും പൃഥ്വിരാജ് പറഞ്ഞു.
എന്റെ കോളേജ് കാലം ഓസ്ട്രേലിയയിലായിരുന്നു. അവിടെ ലോകപ്രസിദ്ധമായ ഒരു സെല്ലുലര്‍ ജയില്‍ ഉണ്ട്. പോര്‍ട്ട് അര്‍തര്‍ എന്ന ആ സെല്ലുലര്‍ ജയില്‍ ഇപ്പോല്‍ ടൂറിസ്റ്റ് കേന്ദ്രമാണ്. പഠിക്കുന്ന കാലത്ത് ഞാന്‍ അവിടെ പോയിട്ടുണ്ട്. അവിടെ കയറുമ്പോള്‍, റിസപ്ഷനില്‍ തന്നെ വലിയൊരു ചുമരില്‍ നൂറില്‍ പരം ആളുകള്‍, അവിടെ വച്ച് ഫോട്ടോ എടുക്കുമ്പോള്‍ അനുഭവപ്പെട്ട സൂപ്പര്‍ നാച്വറല്‍ പവറിന്റെ സാന്നിധ്യം ഒട്ടിച്ചു വച്ചത് കാണാം.
ഉള്ളിലേക്ക് കടന്നാല്‍, മാസങ്ങളോളം ആളുകളെ പിടിച്ച് ഒറ്റയ്ക്ക് അടച്ചിട്ട ചില ജയില്‍ അറകളുണ്ട്. അവിടെ എത്തുമ്പോള്‍ നമുക്കൊരു ഊര്‍ജ്ജം അനുഭവിക്കാന്‍ കഴിയും. ഒരുപാട് ആളുകളുടെ മാനസികവും ശാരീരകവുമായ വേദനകള്‍ ഏറ്റുവാങ്ങിയ ചുമരുകളാണ് ഇതെന്ന് ഉള്‍ക്കൊള്ളുമ്പോള്‍ അവിടെ നമുക്ക് പ്രത്യേകം ഒരു ഊര്‍ജ്ജം അനുഭവപ്പെടും. അതല്ലാതെ വണ്ടിയില്‍ പോവുമ്പോള്‍ വെള്ള സാരിയുടുത്ത രൂപം കണ്ട് ബ്രേക്ക് ഇട്ട് നിര്‍ത്തിയ ഞെട്ടിക്കുന്ന അനുഭവം ഒന്നും എനിക്ക് ഉണ്ടായിട്ടില്ല എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ച ലൂസിഫറിനു ശേഷം എമ്പുരാന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരോട് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലുമായൊരു കുടുംബ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചത്. ‘ലാലേട്ടന് എനിക്ക് എന്റെ ചേട്ടനെ പോലെയാണ്. നമ്മള് ഒരേ ബില്‍ഡിങ്ങിലാണ് താമസിക്കുന്നത്. ലാലേട്ടന് കൊച്ചിയില്‍ ഉള്ളപ്പോളെല്ലാം ഞങ്ങള്‍ എല്ലാ ദിവസവും കാണാറും സംസാരിക്കാറുമുണ്ട്. പക്ഷെ സിനിമയുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പ്രൊഫഷണല്‍സാണ്. ഞാനൊരു വലിയ ലാലേട്ടന് ഫാനാണ്. ഒരു നടന് എന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്.
പിന്നെ ഒരു എന്നിലെ സംവിധായകനെ അദ്ദേഹത്തിന് വലിയ വിശ്വാസമാണ് എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.ബ്രോ ഡാഡിയായിരുന്നില്ല ലാലേട്ടനോടൊപ്പം ചെയ്യാനിരുന്നത്. എ്മ്പുരാനായിരുന്നു. പക്ഷെ എനിക്ക് തോന്നി നമ്മള് എല്ലാവര്ക്കും ഒരു സന്തോഷം തരുന്ന സിനിമ വേണമെന്ന്. മലയാളത്തില്‍ കുറേയായി ഒരു നല്ല തമാശ നിറഞ്ഞ സന്തോഷമുള്ള സിനിമ വന്നിട്ട്. നമുക്ക് നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാം ഡാര്‍ക്ക് കോമഡി അല്ലെങ്കില്‍ ത്രില്ലര്‍ ഒക്കെയായിരുന്നു. ഈ ഒരു സഹാചര്യത്തില്‍ ഞാന്‍ ബ്രോഡാഡിയുടെ സ്ക്രിപ്പ്റ്റ് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇത്തരമൊരു സിനിമ ഇപ്പോള്‍ നമ്മള് എല്ലാവര്ക്കും വേണം എന്നാണ്. അങ്ങനെ ഞാന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദഹം ഉടന്‍ തന്നെ പറഞ്ഞു നമ്മള് ഇത് ചെയ്യുകയാണെന്ന്’ എന്നും പൃഥിരാജ് പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...