Connect with us

മോനിഷയ്ക്ക് നടി ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു, അത് അവഗണിച്ചായിരുന്നു യാത്ര, ആ രാത്രിയില്‍ സംഭവിച്ചത്, ഓര്‍മ്മകളുമായി ശ്രീദേവി

Malayalam

മോനിഷയ്ക്ക് നടി ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു, അത് അവഗണിച്ചായിരുന്നു യാത്ര, ആ രാത്രിയില്‍ സംഭവിച്ചത്, ഓര്‍മ്മകളുമായി ശ്രീദേവി

മോനിഷയ്ക്ക് നടി ശ്രീവിദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു, അത് അവഗണിച്ചായിരുന്നു യാത്ര, ആ രാത്രിയില്‍ സംഭവിച്ചത്, ഓര്‍മ്മകളുമായി ശ്രീദേവി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് മോനിഷ. അകാലത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ഇന്നും നിരവധി പേരുടെ മനസില്‍ ജീവിക്കുകയാണ് താരം. മലയാളക്കരയുടെ ഏറ്റവും വലിയ വേദനകളിലൊന്നു കൂടിയാണ് നടി മോനിഷയുടെ വേര്‍പാട്. പതിനഞ്ചാമത്തെ വയസില്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മോനിഷ കുറഞ്ഞ കാലം കൊണ്ടാണ് ഉയരങ്ങളിലെത്തിയത്. ബാലതാരത്തില്‍ നിന്നും നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് വാഹനാപകടത്തില്‍ നടി മരണപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ അന്തരിച്ച മുന്‍കാല നടി ശ്രീവിദ്യ മോനിഷയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നതിനെ കുറിച്ച് പറയുന്ന ശ്രീദേവിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

പതിനാല് വയസിലാണ് നഖക്ഷതങ്ങളില്‍ അഭിനയിച്ചത്. സത്യം പറയുകയാണെങ്കില്‍ മോള്‍ക്ക് നാഷണല്‍ അവാര്‍ഡിനെ കുറിച്ച് അറിയാമായിരുന്നു. ഞാന്‍ പൊട്ടത്തിയായിരുന്നു. എനിക്കെന്റെ ഭര്‍ത്താവ്, മക്കള്‍, എന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ ഇങ്ങനെ മാത്രമേ ഫോക്കസ് ചെയ്തുള്ള ലോകമായിരുന്നു. പക്ഷേ മോള്‍ നാലോ അഞ്ചോ വയസില്‍ തന്നെ സ്വന്തമായി ഡാന്‍സ് കംപോസ് ചെയ്യുമായിരുന്നു. കലാപരമായിട്ടുള്ള എന്റെ ഭ്രാന്ത് മുഴുവന്‍ മോനിഷയിലാണ്. അതുപോലെ അങ്ങ് ഒപ്പി എടുത്ത് തുടക്കം മുതലേ കാണിച്ച് തന്നു. ഡാന്‍സ് പഠിപ്പിക്കുന്ന ടീച്ചര്‍ക്ക് ആണെങ്കിലും പാട്ട് പഠിപ്പിക്കുന്ന ഭാഗവതര്‍ക്ക് ആണെങ്കിലും അനായാസമായി പഠിപ്പിക്കാം. ജനിച്ചപ്പോള്‍ തന്നെ കിട്ടിയ കഴിവുകളാണ്.

ലോകത്ത് എന്ത് സംഭവിച്ചാലും ഞാന്‍ അറിയുന്നില്ല. മകളെ മാത്രമേ നോക്കുന്നുണ്ടായിരുന്നുള്ളു. മറ്റൊരു ആശങ്കയും ഇല്ലായിരുന്നു. ആ പുറംതോടില്‍ നിന്ന് പുറത്ത് വരാന്‍ സാധിച്ചിട്ടില്ല. അതിനൊരു ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിലൂടെ ശ്രീദേവി പറയുന്നത്. ചെപ്പടിവിദ്യ സിനിമ നടക്കുന്ന സമയത്ത് ഗുരുവായൂര്‍ അമ്പലത്തില്‍ ഒറ്റ ദിവസത്തെ പരിശീലനത്തിന് വന്നതാണ്. എങ്ങനെ എങ്കിലും ഒരു ദിവസമെന്ന് ചോദിച്ച് നിര്‍ബന്ധിച്ച് വന്നതായിരുന്നു. അപ്പോഴാണ് ശ്രീവിദ്യ, നമ്മള്‍ രണ്ടാളും മൂലം നക്ഷത്രമാണ്. നമുക്ക് ചീത്ത സമയമാണ്. മോനിഷേ രാത്രിയൊന്നും സഞ്ചരിക്കല്ലേ എന്ന് ശ്രീവിദ്യ പറയുന്നത് എന്നും ശ്രീദേവി ഓര്‍മ്മിക്കുന്നു.

1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ചെപ്പടിവിദ്യയെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു കാറപകടം. ഗുരുവായൂരിലെ നൃത്തപരിപാടിയുടെ റിഹേഴ്സലിനായി ബാംഗ്ലൂരിലേക്ക് പോവാനായി തീരുമാനിച്ചിരുന്നു മോനിഷ. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ജാതകപ്രകാരം നമുക്കിപ്പോള്‍ മോശം സമയമാണെന്ന് ശ്രീവിദ്യ പറഞ്ഞിട്ടും എല്ലാത്തിനേയും പോസിറ്റീവായി കാണുന്ന മോനിഷ താന്‍ സേഫായി ബാഗ്ലൂരിലെത്തുമെന്ന് പറയുകയായിരുന്നു.

1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രമാണ് മോനിഷയുടെ കരിയറിന് പൊന്‍തൂവല്‍ നേടി കൊടുത്തത്. ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്്ക്ക് ലഭിച്ചു. അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം, ചമ്പക്കുളം തച്ചന്‍ എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മോനിഷ എത്തി. ചെപ്പടി വിദ്യ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

അതേസമയം, എം ജി ശ്രീകുമാര്‍ മുമ്പ് മോനിഷയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഈ അടുത്ത കാലത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ, സമയത്തിലും രാശിയിലുമൊക്കെ എത്രത്തോളം വിശ്വാസമുണ്ടെന്ന അവതാരകയുടെ ചോദ്യത്തിനാണ് എം ജി ശ്രീകുമാര്‍ പ്രതികരിച്ചത്. ഞാനങ്ങനെ ജോത്സ്യനെ പോയി കാണുന്നയാളൊന്നുമല്ല. പിന്നെ നമുക്കെന്തെങ്കിലും വിഷമം വരുമ്പോഴാണല്ലോ പെട്ടെന്ന് ഓടുന്നത്. ശുക്രനും കേതുവുമൊക്കെ എവിടെയാണെന്നും എന്തൊക്കെയാണെന്നുമൊക്കെ അന്വേഷിച്ചറിയുന്നത് അപ്പോഴാണല്ലോ, ഇതിലൊന്നും ഒരു കാര്യവുമില്ല. നമുക്ക് വരേണ്ടത് എപ്പോഴായാലും വരും. കിട്ടേണ്ടത് കിട്ടും. ഒരടിയാണ് കിട്ടേണ്ടതെങ്കില്‍ അതും കിട്ടും.

ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം. അത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാവുമെന്നൊക്കെയായിരുന്നു പ്രവചനം. ഇത് കഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ആ വിയോഗം. നമുക്കൊന്നും നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ അഭിമുഖത്തിന്റെ വീഡിയോ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top