പെട്ടെന്ന് ദിലീപ് വിളിച്ചു ; തിരക്കില്ലെങ്കില്‍ നാളെ ഒരു വേഷം ചെയ്തിട്ട് പോകാം ; ട്രോളേന്മാരുടെ ആ പ്രധാന മീം ഉണ്ടായതിങ്ങനെയാണ്; വെട്ടത്തിലെ ശ്രദ്ധേയമായ വേഷത്തെപ്പറ്റി നന്ദു പൊതുവാള്

മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയയാളാണ് നന്ദു പൊതുവാള്. നന്ദു പൊതുവാൾ എന്ന പേര് പരിചിതമല്ലാത്തവർക്കും അദ്ദേഹത്തിന്റെ അഭിനയം നന്നായി അറിയാം. പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടിയായ അദ്ദേഹം ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രിയദര്ശന്-ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന വെട്ടം എന്ന ചിത്രത്തിലെ ട്രെയിനിലെ യാത്രക്കാരന്റെ കഥാപാത്രമാണ് നന്ദുവിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം. ഈ കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടതിനെപ്പറ്റി പറയുകയാണ് നന്ദു. ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.
റണ്‍വേയുടെ ലൊക്കേഷന്‍ നോക്കാനായി പൊള്ളാച്ചിയില്‍ പോയപ്പോഴാണ് ആ കഥാപാത്രം തന്നെത്തേടിയെത്തിയതെന്ന് നന്ദു പറഞ്ഞു.
‘ഞാന്‍ അന്ന് റണ്‍വേയുടെ ലൊക്കേഷന്‍ നോക്കാനായി പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു. അവിടെ വെട്ടം സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. ഞാന്‍ ദിലീപിനെ പോയി കണ്ടു. അങ്ങനെ നില്ക്കുമ്പോള് പെട്ടെന്ന് ദിലീപ് വിളിക്കുന്നു. നിനക്ക് പോയിട്ട് തിരക്കില്ലെങ്കില്‍ വേഗം തിരിച്ച് വരാന്‍ പറഞ്ഞു. നാളെ ഒരു വേഷം ചെയ്തിട്ട് പോകാം എന്നും പറഞ്ഞു.
ഒരു ട്രെയിനിലെ സീക്വന്‍സ് ആയിരുന്നു. കൈകൂപ്പി നില്ക്കുന്ന ആക്ഷന്‍ ,ഞാന്‍ വെറുതെ കാണിച്ചതാ. അതു കണ്ട പ്രിയന് സാര്‍ (പ്രിയദര്ശന്) പറഞ്ഞു അത് കണ്ടിന്യൂ ചെയ്തോളാന്‍. ദിലീപ് അപ്പോള്‍ കൗണ്ടര്‍ അടിക്കാന്‍ തുടങ്ങി. അങ്ങനെ സ്പോട്ടില്‍ ചെയ്ത വേഷമായിരുന്നു അത്,’ നന്ദു പറഞ്ഞു.
മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നന്ദു അബി, നാദിര്‍ഷ, ദിലീപ് എന്നിവരോടൊപ്പം മിമിക്രി വേദികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സിനിമയോടൊപ്പം ചില സീരിയലുകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. ഇതിനകം 250ഓളം സിനിമകളില്‍ നന്ദു വേഷമിട്ടിട്ടുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...