ജനിച്ച് 41ാം ദിവസം ക്യാമറയ്ക്ക് മുന്നിൽ ;ഹരിചന്ദനത്തിലെ ഉണ്ണിമായയ്ക്ക് പിന്നീട് സംഭവിച്ചത് ; മലയാളത്തിലേക്ക് മാത്രം ഇല്ല ; താരത്തെ കുറിച്ചറിയാൻ ആരാധകർ !
ജനിച്ച് 41ാം ദിവസം ക്യാമറയ്ക്ക് മുന്നിൽ ;ഹരിചന്ദനത്തിലെ ഉണ്ണിമായയ്ക്ക് പിന്നീട് സംഭവിച്ചത് ; മലയാളത്തിലേക്ക് മാത്രം ഇല്ല ; താരത്തെ കുറിച്ചറിയാൻ ആരാധകർ !
ജനിച്ച് 41ാം ദിവസം ക്യാമറയ്ക്ക് മുന്നിൽ ;ഹരിചന്ദനത്തിലെ ഉണ്ണിമായയ്ക്ക് പിന്നീട് സംഭവിച്ചത് ; മലയാളത്തിലേക്ക് മാത്രം ഇല്ല ; താരത്തെ കുറിച്ചറിയാൻ ആരാധകർ !
മലയാളികള്‍ മറക്കാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രമാണ് ഹരിചന്ദനം എന്ന പരമ്പരയിലെ ഉണ്ണിമായ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന സുജിത സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മലയാള സിനിമയിലെ വലിയ താരങ്ങള്‍ക്കൊപ്പവും സുജിത അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും സീരിയലുകളിലേക്ക് എത്തിയ സുജിതയെ മലയാളികള്‍ നെഞ്ചേറ്റിയത് ഹരിചന്ദനം എന്ന പരമ്പരയിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെയായിരുന്നു.
ഉണ്ണിമായയെ സ്വന്തം സഹോദരിയെ പോലെയും മകളെ പോലെയും മലയാളികള്‍ സ്നേഹിക്കുകയായിരുന്നു. പിന്നീട് വിവാഹത്തോടെ സുജിത മലയാളത്തില്‍ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു. എന്നാൽ, സുചിത തമിഴിലും തെലുങ്കിലുമായി പിന്നീട് തിളങ്ങിനിന്നു.
ബാലതാരമായിട്ടായിരുന്നു സുജിത സിനിമയിലെത്തുന്നത്. അതും ജനിച്ച് വെറും 41 ദിവസം മാത്രം പ്രായമുള്ളപ്പോള്‍. കെആര്‍ വിജയയുടെ പേരക്കുട്ടിയായിട്ടായിരുന്നു സുജിത നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ സുജിതയുടെ സഹോദരന് സൂര്യ കിരണ്‍ സംവിധായകന് ആണ്. സുജിതയുടെ നാത്തൂനെയും മലയാളികള്‍ക്ക് അടുത്തറിയാം. മലയാളികളുടെ ഇഷ്ട നായിക കാവേരിയാണ് സുചിതയുടെ നാത്തൂൻ . മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് സുജിത. എന്നാല്‍ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത് ഹരിചന്ദനത്തിലൂടെയായിരുന്നു.
ഉണ്ണിമായ എന്ന നായികയായിട്ടാണ് ഹരിചന്ദനത്തില്‍ സുജിത എത്തിയത്. പരമ്പര വന്‍ വിജയമായി മാറുകയായിരുന്നു. റെക്കോര്‍ഡ് എപ്പിസോഡുകള്‍ പിന്നിട്ട പരമ്പരയായിരുന്നു ഹരിചന്ദനം. സീരിയല്‍ ലോകത്തെ മിന്നും താരമായി മാറിയ സുജിത പിന്നീട് വിവാഹ ശേഷം മലയാളത്തില്‍ നിന്നും പിന്മാറി.
എന്നാല്‍ തമിഴിലും മറ്റും സജീവമായി തുടരുകയുണ്ടായി . പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ ധനുഷ് ആണ് സുജിതയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഇരുവരും ചെന്നൈയിലേക്ക് മാറുകയായിരുന്നു. മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവെക്കാറുണ്ട് താരം.
തമിഴ് സീരിയല്‍ ലോകത്ത് ഇന്ന് താരമാണ് സുജിത. മലയാളത്തിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിന്റെ തമിഴ് പതിപ്പിലെ പ്രധാന വേഷത്തിലാണ് സുജിത അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പാണ്ഡ്യന് സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയാണ് മലയാളത്തില്‍ സാന്ത്വനമായി എത്തിയത്. മലയാളത്തില്‍ ചിപ്പി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെയാണ് സുചിത തമിഴിൽ അവതരിപ്പിക്കുന്നത്. ധനലക്ഷ്മിയെന്നാണ് തമിഴില്‍ സുജിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പരമ്പരയ്ക്കും സുജിതയും വന്‍ പിന്തുണയാണ് തമിഴ് ജനതയില്‍ നിന്നും ലഭിക്കുന്നത്.
ആയിരത്തില്‍ ഒരുവന് ആയിരുന്നു സുജിത അവസാനമായി അഭിനയിച്ച മലയാള സിനിമ. പിന്നീട് താരം തെലുങ്കിലും തമിഴിലും മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. തെലുങ്കിലും തമിഴിലുമായി ഇറങ്ങിയ ദിയയിലാണ് സുജിത അവസാനമായി അഭിനയിച്ചത്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇതിന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല. സീരിയല്‍ രംഗത്ത് സജീവമായി മാറുകയായിരുന്നു. സുജിത മലയാളത്തിലേക്ക് തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...