താന്‍ നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന് നില്ക്കുന്നു, മോഹന്‍ലാല്‍ ആയിരുന്നു അത്, നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ രൂപം; മോഹന്‍ലാലിനെ ആദ്യം കണ്ടതിനെ കുറിച്ച് സീമ
താന്‍ നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന് നില്ക്കുന്നു, മോഹന്‍ലാല്‍ ആയിരുന്നു അത്, നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ രൂപം; മോഹന്‍ലാലിനെ ആദ്യം കണ്ടതിനെ കുറിച്ച് സീമ
താന്‍ നോക്കിയപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന് നില്ക്കുന്നു, മോഹന്‍ലാല്‍ ആയിരുന്നു അത്, നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ രൂപം; മോഹന്‍ലാലിനെ ആദ്യം കണ്ടതിനെ കുറിച്ച് സീമ
നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സീമ. ഇപ്പോഴിതാ മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ ആദ്യം കണ്ട അനുഭവം സീമ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
‘ലാലുവിനെ ഞാന്‍ ആദ്യം കാണുന്നത് അഹിംസ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്. ഞാന്‍ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ബാല്‍ക്കണിയില്‍ പരട്ടതലയിട്ട ഒരുത്തന് നില്ക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാന്‍ വിചാരിച്ചു. അതാണ് മോഹന്‍ലാല്‍. അപ്പോള്‍ പുള്ളി വലിയ സ്റ്റാര്‍ ആയിട്ടില്ല. നീളന്‍ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം. അങ്ങനെയാണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നത്,’എന്നും സീമ പറയുന്നു.
അഭിമുഖത്തിനിടെ മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്കുള്ള ബന്ധത്തെപ്പറ്റിയും സീമ മനസ്സു തുറന്നു. ആലപ്പുഴയില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യം പരിചയപ്പെടുന്നത്. സ്ഫോടനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു. സെറ്റിലെത്തിയപ്പോള്‍ ദൂരെയൊരിടത്ത് ഒരു മനുഷ്യന് ബീഡിയൊക്കെ വലിച്ച് കാലിന്മേല് കാലുകേറ്റി വെച്ചിരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു ആരാ അത് എന്ന്.
അതാണ് മമ്മൂട്ടിയെന്ന് പറഞ്ഞു. കൊള്ളാം നല്ലതാണെന്ന് ഞാനും പറഞ്ഞു. എന്നിട്ട് ഞാന്‍ പുള്ളിയെ പോയി പരിചയപ്പെട്ടു. ഞാന്‍ സീമ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം താന്‍ മമ്മൂട്ടിയാണെന്നും പറഞ്ഞു. അങ്ങനെ പരിചയപ്പെട്ടു,’ സീമ പറയുന്നു. മമ്മൂട്ടിയുടെ കുടുംബവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഫത്തും താനും വളരെ നല്ല സുഹൃത്തുക്കളുമാണെന്നും സീമ പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...