തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി എന്നിങ്ങനെയുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. മമ്മൂട്ടി – ഷാഫി കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേക ശൈലി അവകാശപ്പെടാനാകും . മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഷാഫി.
കണ്ട സിനിമകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ വിളിക്കുന്നത് മമ്മൂക്കയെയാണെന്ന് ഷാഫി പറയുന്നു. ‘മമ്മൂക്ക അത്രയധികം സിനിമകള്‍ കാണുന്ന ഒരാളാണ്. ഞാനും അങ്ങനെയാണ്. പല ഭാഷകളിലുള്ള മികച്ച സിനിമകളുടെ കളക്ഷന്‍ തന്നെ എന്റെ കയ്യിലുണ്ട്. ഞാന്‍ കാണുന്ന സിനിമകളും എടുക്കുന്ന സിനിമകളും നല്ല വ്യത്യാസമുള്ളവയാണ്.
മറ്റ് ഭാഷകളിലുള്ള സിനിമകള്‍ കണ്ടാല്‍ അതിനെക്കുറിച്ച് വിളിച്ച് പറയാന്‍ പറ്റിയ ഒരാളാണ് മമ്മൂക്ക. ഇത്രയധികം സിനിമകള്‍ കാണുന്ന ഒരാളെ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. വിളിച്ചു കഴിഞ്ഞാല്‍ രണ്ട് മൂന്ന് പടങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു തരുന്നയാളാണ് മമ്മൂക്ക,’ ഷാഫി പറയുന്നു.
സിനിമ കാണാന്‍ വേണ്ടി മമ്മൂട്ടി അത്രയും സമയം കണ്ടെത്തുമെന്നും അഭിമുഖത്തില്‍ ഷാഫി പറയുന്നു. തുടര്‍ച്ചയായി മമ്മൂക്കക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹവുമായുള്ള സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...