
TV Shows
മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ! പൊളിച്ചടുക്കി പുതിയ നടനം, സ്നേഹിക്കുന്നവർക്ക് വമ്പൻ സർപ്രൈസ് നൽകി സൂര്യ
മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ! പൊളിച്ചടുക്കി പുതിയ നടനം, സ്നേഹിക്കുന്നവർക്ക് വമ്പൻ സർപ്രൈസ് നൽകി സൂര്യ
Published on

ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഏറെ വാർത്തകളിൽ നിറഞ്ഞ താരമാണ് സൂര്യ മേനോൻ. സഹമത്സരാർത്ഥിയായ മണിക്കുട്ടനോട് സൂര്യയ്ക്ക് ഉള്ള പ്രണയമാണ് വാർത്താപ്രാധാന്യം നേടിയത്.
മണിക്കുട്ടൻ പ്രണയം നിരസിച്ചിട്ടും അനാവശ്യമായി മണിക്കുട്ടനെ സംസാരത്തിലേക്ക് വലിച്ചിടുന്ന സൂര്യയുടെ രീതികളും പ്രേക്ഷകരുടെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ സീസണിൽ സോഷ്യൽ മീഡിയയിൽ നിന്നും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ മത്സരാർത്ഥിയും സൂര്യ തന്നെയായിരുന്നു
ബിഗ് ബോസ് ഷോയിൽ എത്തുന്നതിനും മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ഐശ്വര്യ റായ് ബച്ചനുമായുള്ള രൂപസാദ്യശ്യമായിരുന്നു സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. ദേശീയ മാധ്യമങ്ങളിൽ പോലും സൂര്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. മോഡലിംഗും അഭിനയവും നൃത്തത്തിലൊക്കെ സജീവമായിരുന്നു സൂര്യ
ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിന് ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സൈബർ ആക്രമണം രൂക്ഷമായപ്പോൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു
ഇപ്പോൾ ഇതാ സൂര്യയുടെ ഒരു നൃത്തത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
എന്കണിമലരേ എന്ന് തുടങ്ങുന്ന താരാട്ട് പാട്ടിനാണ് സൂര്യ നൃത്തം ചെയ്തത്. ഒരു മിനിറ്റ് തികച്ച പോലും ഇല്ലാത്ത വീഡിയോ സൂര്യ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മനം മയക്കുന്ന നൃത്തവുമായി സൂര്യ, ചേച്ചി അല്ലെങ്കിലും പോളിയല്ലേ തുടങ്ങിയ കമന്റുകളാണ് വീഡിയോ താഴെ ആരാധകർ കുറിച്ചിരിക്കുന്നത്
അതേസമയം സൂര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു റീൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. തന്നെ കണ്ടയുടൻ ഓടിവന്ന് സ്നേഹം പ്രകടിപ്പിക്കുന്ന വളർത്ത് നായയ്ക്ക് ഒപ്പമുള്ള വീഡിയോയാണ് സൂര്യ പങ്കുവെച്ചത്. നൻപൻ ഡാ എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ മുഖത്തെ ചിരി എന്നും മായാതെ കണ്ടാൽ മതി, അതിൽപരം ഒന്നും വേണ്ട സൂര്യ ചേച്ചി, സൂര്യയെ സ്നേഹം കൊണ്ട് പൊതിയുന്നു… ബ്യൂട്ടി ക്വീൻ, ഇങ്ങനെ പോകുന്നു കമന്റുകൾ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വീടെത്തിയ സന്തോഷം സൂര്യ പ്രേക്ഷകരുമായി പങ്കു വെച്ചത്. ബാക്ക് റ്റു ഹോമെന്നായിരുന്നു ചിത്രം പങ്കുവെച്ച് പോസ്റ്റ് ചെയ്തത്
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...