Connect with us

അത് ടെലികാസ്റ്റ് ചെയ്തില്ല, ഞാൻ അവരെ ചോദ്യം ചെയ്തു! ബിഗ് ബോസിലേക്ക് റീഎന്‍ട്രി ഫിറോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

featured

അത് ടെലികാസ്റ്റ് ചെയ്തില്ല, ഞാൻ അവരെ ചോദ്യം ചെയ്തു! ബിഗ് ബോസിലേക്ക് റീഎന്‍ട്രി ഫിറോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അത് ടെലികാസ്റ്റ് ചെയ്തില്ല, ഞാൻ അവരെ ചോദ്യം ചെയ്തു! ബിഗ് ബോസിലേക്ക് റീഎന്‍ട്രി ഫിറോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വൈൽഡ് കാർഡിലൂടെ ബിഗ് ബോസ്സിൽ എത്തിയ മത്സരാർത്ഥികളായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്നയും. ഒറ്റ മത്സരാർത്ഥിയായയിട്ടാണ് ഇവരെ ബിഗ് ബോസ്സ് കണക്ക് കൂട്ടുന്നത്.

പുതിയ കണ്ടന്റ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ മത്സരാര്‍ഥികൾ കൂടിയായിരുന്നു ഇരുവരും.മിക്ക നോമിനേഷനുകളിലും വന്ന ഫിറോസിനും സജ്നയ്ക്കും പുറത്തുളള സപ്പോര്‍ട്ടുകൊണ്ട് ഷോയില്‍ പിടിച്ചുനില്‍ക്കാനായി.

സഹമല്‍സരാര്‍ത്ഥികള്‍ക്കെതിരെയുളള ചില പരാമര്‍ശങ്ങള്‍ ദമ്പതികള്‍ക്ക്‌ തിരിച്ചടിയായി. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് ഫിറോസിന്‌റെയും സജ്‌നയേയും ഷോയിൽ നിന്ന് പുറത്താക്കിയത് മത്സരാർഥികളുടെ ഭാഗത്ത് നിന്നുണ്ടായവീഴ്ചയെ തുടർന്നാണ് ഹൗസിൽ നിന്ന് ഈ ദമ്പതികൾക്ക് അപ്രതീക്ഷിതമായി വിട പറയേണ്ടി വന്നത്. മറ്റ് മത്സരാർഥികൾക്ക് നേരേയുള്ള ഫിറോസിന്റെ പൊരുമാറ്റമാണ് ബിഗ് ബോസ് അധികൃതരെ കൊണ്ട് ഇത്തരത്തിലുളള ഒരുനിലപാട് എടുപ്പിച്ചത്. സ്പെഷ്യൽ എലിമിനേഷനിലൂടെയാണ് ഇവരെ ഹൗസിൽ നന്ന് പുറത്താക്കിയത്.

അതേസമയം ബിഗ് ബോസ് ഷോയെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഒരു വ്ലോഗർക്ക് നൽകിയ അഭിമുഖത്തിൽ സജ്നയും ഫിറോസും മനസുതുറക്കുകയാണ്.

ബിഗ് ബോസില്‍ പോവുകയാണെങ്കില്‍ റിയലായിട്ട് നിന്ന് തന്നെ കളിക്കണമെന്നാണ് ഫിറോസ് പറയുന്നത്. ‘ഫ്‌ളാറ്റ് വാങ്ങണമെന്ന ആഗ്രഹം കൊണ്ട് പോവരുത്. പാവം എന്ന് വിചാരിച്ച് ആരോടും കളിക്കാതെ നില്‍ക്കരുത്. അവിടെ എല്ലാവരും എതിരാളികളാണ് എന്ന് വിചാരിച്ച് കളിക്കണം. അല്ലാതെ എല്ലാവരും സുഹൃത്തുക്കളായി നിന്ന് കളിച്ചാല്‍ അത് ഗെയിമല്ല. പോരാടുമ്പോഴാണ് മല്‍സരമുണ്ടാവുന്നത്. അല്ലാതെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കളിയല്ല ഇതെന്നും ഫിറോസ് പറയുന്നു

ബിഗ് ബോസിന്‌റെ പ്രധാന പ്രത്യേകത, എല്ലാവരും പറഞ്ഞ നിലപാടുകളെല്ലാം അവിടെ കാണിച്ചിട്ടുണ്ട് എന്നതാണ്. ഇതേപോലെ തന്നെ മറ്റ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തപ്പോഴും ഞാന്‍ എന്റെ നിലപാടുകള്‍ പറഞ്ഞു. എന്നാല്‍ അതൊന്നും ടെലികാസ്റ്റ് ചെയ്തില്ല. ജഡ്ജസിനെ വരെ ചോദ്യം ചെയ്തിട്ടുണ്ട്’.

ബിഗ് ബോസില്‍ നന്നായി ആസ്വദിച്ച് ചെയ്തത് പീതാംബരന്‍ സാറെ ആയിരുന്നു. ബിഗ് ബോസ് 2വില്‍ പോവാന്‍ ഒരുങ്ങിയിരുന്ന കാര്യവും താരം പറഞ്ഞു. ‘എന്നാല്‍ നിര്‍ഭാഗ്യവാശാല്‍ ചില കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞാനത് അങ്ങ് വിട്ടു. സജ്‌നയ്ക്കാണ് മൂന്നാം സീസണില്‍ ആദ്യം അവസരം ലഭിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് ഒരു മല്‍സരാര്‍ത്ഥിയായി പോയി

ബിഗ് ബോസിലേക്ക് ഒരു റീഎന്‍ട്രി ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഒരുപക്ഷേ വരികയാണെങ്കില്‍ എതിരാളികള്‍ ശക്തരായിരിക്കണം എന്ന ആഗ്രഹം ഫിറോസ് പങ്കുവെച്ചു. ‘ഇവരേക്കാള്‍ ഒകെ നൂറ് മടങ്ങ് ശക്തരായിട്ടുളള ആളുകളെയാണ് എനിക്ക് വേണ്ടത്. ഭാവി പരിപാടികളെ കുറിച്ചുളള ചോദ്യത്തിന് പട്ടിണി ഇല്ലാതെ എന്തെങ്കിലും പണികള്‍ എടുത്ത് ജീവിക്കണം. ആകെ അറിയാവുന്നത് കലാപരിപാടികളാണ്. പക്ഷേ എല്ലാ ജോലികളും ചെയ്യാന്‍ തയ്യാറാണ്. പിന്നെ വരുന്നിടത്ത് വെച്ച് കാണാം. ഏത് ഫീല്‍ഡായാലും നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുക. 21 വര്‍ഷത്തിന്‌റെ കഠിനാദ്ധ്വാനത്തിന്‌റെ ഫലമായി കിട്ടിയതാണ് ഈ ബിഗ് ബോസെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഡെയ്ഞ്ചറ് ബോയ്‌സിനേക്കാള്‍ നൂറ് മടങ്ങ് മുകളില്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ്’, അഭിമുഖത്തില്‍ ഫിറോസ് പറഞ്ഞു.

Continue Reading
You may also like...

More in featured

Trending

Recent

To Top