അപരിചിതന് എന്ന സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഹി വിജ്. വെള്ളാരംകണ്ണുള്ള ആ സുന്ദരിയുടെ കഥാപാത്രം അത്രേയേറെ ശ്രദ്ധ നേടിയിരുന്നു. ‘കുയില്‍പ്പാട്ടില്‍ ഊഞ്ഞാലാടാം…,’ എന്ന പാട്ടുസീനിലും നിറഞ്ഞു നിന്നത് മാഹിയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല മഹി എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സീരിയലുകളില്‍ സജീവമാണ് മഹി ഇപ്പോള്‍. മഹിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തന്റെ സഹോദരന് മരിച്ചുവെന്ന് നടി മഹി വിജ് അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മഹി വിജ് സഹായം അഭ്യര്‍ഥിച്ചു വന്നിരുന്നു. തുടര്‍ന്ന് നടന് സോനു സൂദാണ് നടിയെ സഹായിച്ചത്.
എന്റെ 25 വയസ്സുകാരനായ സഹോദരന് കോവിഡിനോടുള്ള അവന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവായിരുന്നിട്ടും പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജീവിച്ചത്. എന്റെ അനുജന് കിടക്ക ലഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്കിയ സോനു സൂദിന് നന്ദി എന്നും മഹി വിജ് കുറിച്ചിരുന്നു.
ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തൊരു ക്യൂട്ട് ആണ്, മനോഹരമായിരിക്കുന്നു എന്നെല്ലാമാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. റിയാലിറ്റി ഷോ താരമായ മഹി മോഡലിംഗിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ടെലിവിഷന്‍ അവതാരകനും നടനുമായ ജയ് ഭാനുശാലി ആണ് ഭര്‍ത്താവ്. നാച്ച് ബാലിയേ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണില്‍ മാഹിയും ഭര്‍ത്താവ് ജയ് ഭാനുശാലിയും വിജയികളായിരുന്നു. 2011ലാണ് ഇരുവരും വിവാഹിതരാവുന്നത്. രാജ്വീര്, ഖുശീ, താര എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. രാജ്വീറിനെയും ഖുശിയേയും ഈ ദമ്പതികള്‍ ദത്തെടുത്തതാണ്.
മഹി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാകുന്നത് നെല്ലിയാമ്പതിയുടെ പശ്ചാത്തലത്തില്‍ സഞ്ജീവ് ശിവന് ഒരുക്കിയ ഹൊറര്‍ ചിത്രമായ അപരിചിതനില്‍ കൂടിയാണ്. ഇന്നും ഈ ഒറ്റ ചിത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. വ്യത്യസ്തമായ കഥ പറയുന്ന അപരിചിതനില്‍ മമ്മൂട്ടി നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ വന്യജീവി ഫോട്ടോഗ്രാഫറായാണ് എത്തുന്നത്.
രഘുറാം എന്ന ഫോട്ടോഗ്രാഫറായി മമ്മൂട്ടിയുടെ വ്യത്യസ്ത വേഷമാണ് അപരിചിതനില്‍ പ്രേക്ഷകര്‍ കണ്ടത്. കൂടാതെ കാവ്യമാധവന്, മന്യ, കാര്‍ത്തിക, വിനീത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അപരിചിതന് എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയതിനു ശേഷം കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു ഓജോ ബോര്‍ഡ്. ഈ ചിത്രത്തിനു ശേഷമാണ് ഓജോ ബോര്‍ഡിനെ കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...