
Malayalam
16-ാമത് ശസ്ത്രക്രിയക്ക് മുമ്പ് ശ്രീഹരിയ്ക്ക് ആ ഒരു ആഗ്രഹം മാത്രം! കുഞ്ഞ് ആരാധകന് സര്‍പ്രൈസുമായി മോഹന്‍ലാല്‍
16-ാമത് ശസ്ത്രക്രിയക്ക് മുമ്പ് ശ്രീഹരിയ്ക്ക് ആ ഒരു ആഗ്രഹം മാത്രം! കുഞ്ഞ് ആരാധകന് സര്‍പ്രൈസുമായി മോഹന്‍ലാല്‍

മലയാളികളുടെ സ്വന്തം ഏട്ടനാണ് മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ ആരാധകര്‍ ഏറെയാണ് താരരാജാവിന്. തന്റെ ആരാധകര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്യുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് മോഹന്‍ലാലിനെ കാണണം എന്ന കുഞ്ഞ് ആരാധകന് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ഈ വിഷയമാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മോഹന്‍ലാലിനെ ഒരുനോക്ക് കാണണം, അതായിരുന്നു നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം. അതും തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി. ഇതറിഞ്ഞ മോഹന്‍ലാല്‍ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല, ഫോണ്‍ കോളിലൂടെ ശ്രീഹരിയുമായി സംസാരിച്ചു. പ്രിയതാരത്തിന്റെ ശബ്ദ സാന്നിധ്യം ആ കുഞ്ഞു മനസ്സിനെ സന്തോഷിപ്പിച്ചു. ഫോണ്‍ കോളിന്റെ മറുതലയ്ക്കല്‍ മോഹന്‍ലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാല്‍ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹന്‍ലാല്‍ വിശദമാക്കി. എങ്കില്‍ ഒരു വീഡിയോ കോള്‍ എങ്കിലും നടക്കുമോ എന്നായി.
ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനല്‍കി. പിന്നാലെ ശ്രീഹരിയോടും മോഹന്‍ലാല്‍ സംസാരിച്ചു. ബ്ലാഡ്ഡറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് അതിന്റെ ശസ്ത്രക്രിയക്ക് വിധേയമാകണം. ബ്ലാഡറില്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ ശരീരത്തെയും ബാധിക്കുന്നുവെന്നും ശ്രീഹരിയുടെ അമ്മ പറയുന്നു. മോഹന്‍ലാല്‍ സംസാരിച്ച വിവരം പ്രൊഡക്ഷന്‍ കണ്‍ഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്.
‘കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റര്‍ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോള്‍ തന്നെ ഈ മെസേജ് ഞാന്‍ ലാലേട്ടന് അയച്ചു കൊടുത്തു. ഉടന്‍ തന്നെ ശ്രീഹരിക്ക് ലാലേട്ടന്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തില്‍ ഭേദമാവട്ടെ. ലാലേട്ടന്റെ ഈ കരുതലിനു നന്ദി,’ ബാദുഷ കുറിച്ചു. നിരണം കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടായ്മയുടെ ഫേസ്ബുക് പേജിലാണ് ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ച് പോസ്റ്റ് വന്നത്. പിന്നാലെ ഈ പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്യുകയും മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെടുകയും ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മോഹന്‍ലാല്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. അതോടൊപ്പം തന്നെ തന്റെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടൈ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇച്ചാക്കയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. കിടു എന്നായിരുന്നു മോഹന്‍ലാലിന്റെ ഉത്തരം. ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് കംപ്ലീറ്റ് ആക്ടര്‍ എന്നായിരുന്നു ലാലിന്റെ മറുപടി.
പൃഥ്വിരാജിനെ സമര്‍ത്ഥനെന്നാണ് ലാല്‍ വിശേഷിപ്പിച്ചത്. എന്നോട് ഒരു ഐ ലവ് യൂ എന്ന് പറയാമോ എന്ന് ചോദിച്ചവരോടെല്ലാം ഐ ലവ് യൂ വാരിക്കോരി കൊടുത്തിട്ടുണ്ട് മലയാളികളുടെ പ്രിയനടന്. ഇന്ന് തന്റെ പിറന്നാളാണ് ഒരു ആശംസ പറയാമോ ലാലേട്ടാ എന്ന ആരാധകനോട് ഒരുമ്മ തന്നിരിക്കുന്നു എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ചിലര്‍ക്ക് മോഹന്‍ലാല്‍ തന്റെ പേര് വിളിക്കണമെന്നായിരുന്നു ആഗ്രഹം. ദാസനെയും വിജയനെയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ ആരാധകനോട് തനിക്കും മിസ് ചെയ്യുന്നുവെന്ന് ലാല്‍ പറഞ്ഞു. മകള്‍ വിസ്മയയുടെ ബുക്കിനെക്കുറിച്ചും ഇഷ്ടഭക്ഷണത്തെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചുമെല്ലാം ആരാധകര്‍ ലാലിനോട് ചോദിച്ചിട്ടുണ്ടായിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...