Connect with us

മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വാക്കുമായി സീത കല്യാണത്തിലെ ‘സീത’; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വാക്കുമായി സീത കല്യാണത്തിലെ ‘സീത’; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വാക്കുമായി സീത കല്യാണത്തിലെ ‘സീത’; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് സീതാ കല്യാണം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര റേറ്റിംഗിലും മുന്‍പന്തിയിലാണ്. നിരവധി സിനിമകളിലടക്കം അഭിനയിച്ച ധന്യ മേരി വര്‍ഗീസ് ആണ് സീരയലിലെ സീതയായി എത്തുന്നത്. നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയില്‍ ധന്യ മേരി വര്‍ഗീസ് വേഷമിട്ടിട്ടുണ്ട്. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ധന്യ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മികച്ചൊരു ഡാന്‍സര്‍ കൂടിയായ ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയൊരു ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വാക്ക് അനുകരിക്കാനാണ് താരം ശ്രമിക്കുന്നത്.

എംജെയുടെ മൂണ്‍വാക്ക് ചെയ്യാന്‍ ചെറിയൊരു ശ്രമം എന്നാണ് ധന്യ വീഡിയോക്ക് നല്‍കിയ കുറിപ്പ്. ലോക്ക്‌ഡൌണ്‍ പശ്ചാത്തലത്തില്‍ സീതാ കല്യാണം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കല്യാണ്‍ ആയി വേഷമിടുന്നതിനിടെയായിരുന്നു അനൂപ് കൃഷ്ണന്‍ ബിഗ് ബോസിലേക്ക് പോയത്. തുടര്‍ന്ന് ലോക്ക്‌ഡൌണ്‍ സമയത്തെ നിയന്ത്രണങ്ങളും കാരണം പരമ്പര തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ധന്യയുടെ ആദ്യ പരമ്പരയാണ് സീതാ കല്യാണം. 2018-ല്‍ ആരംഭിച്ച പരമ്പര സീതയുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. കാണാതായ കല്യാണിനെ തേടിയുള്ള യാത്രയാണ് ഇതുവരെ പരമ്പരയെ മുന്നോട്ട് നയിച്ചിരുന്നത്. ഇനി ബിഗ് ബോസിന് ശേഷം കല്യാണായി അനൂപ് തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top