കോൺഗ്രസിനെ രക്ഷിക്കാൻ ആർജ്ജവമുള്ള ഒരു കെപിസിസി പ്രസിഡണ്ടിനെ ആവശ്യമാണ്, അതിന് കോൺഗ്രസിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഒരാളെയുള്ളൂ… ബിനീഷ് ബാസ്റ്റിന്റെ ആ വാക്കുകൾ പൊന്നായി; പോസ്റ്റ് ചർച്ചയാകുന്നു

ദിലീപ് നായകനായി എത്തിയ പാണ്ടിപ്പട എന്ന സിനിമയിലൂടെ സിനിമയിൽ തുടക്കം കുറിച്ച താരമാണ് ബിനീഷ്. പോക്കിരിരാജ,പാസഞ്ചര്‍,അണ്ണന് തമ്പി,എയ്ഞ്ചല്‍ ജോണ്‍,ഹോളിവുഡ് ചിത്രമായ ഡാം 999, പാവാട, ആക്ഷന്‍ ഹീറോ ബിജു, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. തെരി എന്ന തമിഴ് സിനിമയില്‍ ഇളയദളപതി വിജയിക്കൊപ്പം അഭിനയിച്ചത് വഴിത്തിരിവായി.
ഇതിനകം നിരവധി സിനിമകളുടെ ഭാഗമായ ബിനീഷ് നായകനായൊരുങ്ങുന്ന പുതിയ ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം പുതിയതായി കുറച്ചുനാൾ മുമ്പ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
”കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും കേരളത്തിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആർഎസ്എസിന്റെ വർഗീയതയെ ചെറുക്കാൻ ഈ രണ്ടു പാർട്ടികളും ശക്തമായിരിക്കണം. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് ജീവനുള്ള കാലത്തോളം സിപിഎമ്മിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ . എന്നിരുന്നാൽത്തന്നെയും കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയത്തെ ഞാൻ ബഹുമാനിക്കുന്നു. കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വിഷമമുണ്ട്.
കോൺഗ്രസിനെ രക്ഷിക്കാൻ ആർജ്ജവമുള്ള ഒരു കെപിസിസി പ്രസിഡണ്ടിനെ ആവശ്യമാണ്, അതിന് കോൺഗ്രസിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഒരാളെയുള്ളൂ. അത് മറ്റാരുമല്ല കണ്ണൂർക്കാരൻ ആയിട്ടുള്ളകെ സുധാകരൻ. അതുകൊണ്ടുതന്നെ ഞാൻ പറയുന്നു, സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ” എന്നാണ് 2018ൽ ഫേസ്ബുക്കിൽ കോൺഗ്രസ് നേതാവ് കെ. സുധാകരനോടൊപ്പം നിൽക്കുന്നൊരു ചിത്രം പങ്കുവെച്ച് ബിനീഷ് കുറിച്ചിരുന്നത്.
നിരവധി തവണ കപ്പിനും ചുണ്ടിനും ഇടയിൽ ചോർന്നുപോയ കെപിസിസി അധ്യക്ഷപദം ഇക്കുറി കെ.സുധാകരനെ തേടിയെത്തിയിരിക്കുന്ന വേളയിലാണ് ഈ പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുന്നത്. കാലത്തിന് മുന്നേ സഞ്ചരിച്ച കുറിപ്പെന്നും മറ്റും നിരവധി കമന്റുകൾ ഇപ്പോൾ പോസ്റ്റിന് താഴെ ബിനീഷിന്റെ ആരാധകർ കുറിച്ചിട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...