തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയുന്നില്ല… മാപ്പ്; സാന്ത്വനത്തിലെ സേതുവേട്ടന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയുന്നില്ല… മാപ്പ്; സാന്ത്വനത്തിലെ സേതുവേട്ടന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയുന്നില്ല… മാപ്പ്; സാന്ത്വനത്തിലെ സേതുവേട്ടന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. തൃശ്ശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് ടിക് ടോക് വഴിയായാണ് അഭിനയരംഗത്തേക്ക് എത്തിയത്.
സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള ബിജേഷ് പങ്കിടുന്ന വിശേഷങ്ങൾ അതിവേഗമാണ് വൈറലാകാറുള്ളത്. കഴിഞ്ഞ ദിവസം ബിജേഷ് പങ്ക് വെച്ച വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്
‘തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്. എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ’, എന്ന് പറഞ്ഞുകൊണ്ട് ബിജേഷ് പങ്കിട്ട വീഡിയോയും കുറിപ്പുമാണ് ഏറെ വൈറാലായി മാറിയത്.
ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ
ഇന്നലെ രാത്രി കുത്തിയിരുന്ന് കുറച്ചു ഫ്രണ്ട്സ് നു പിറന്നാൾ ആശംസകൾ വിഷസ് ഒക്കെ അറിയിച്ചു.
കാലത്ത് പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയപ്പോൾ അവിടെ തിരക്കിട്ടു ഭക്ഷണം തയ്യാറാക്കുന്ന അനിയത്തിയോട് (അമ്മാവന് വയ്യാത്തത് കൊണ്ട് അമ്മ കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ ആണ്… ഇടയ്ക്കിടെ ഞാനും പോകും. അത് കൊണ്ടും, അച്ഛൻ മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ മാത്രമായതു കൊണ്ടും… അനിയത്തിയാണ് ഇപ്പോൾ വീട്ടിൽ വന്നു നിന്നു എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്റെ അമ്മയെ പോലെ തന്നെ നല്ല കൈപ്പുണ്യം ഉള്ള കുക്ക് കൂടിയാണ് അവൾ )
ഭക്ഷണം ആകാൻ നേരം വൈകിയല്ലോ എന്നും പറഞ്ഞു അൽപ്പം ദേഷ്യപ്പെട്ടിട്ടു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ… അനിയത്തീടെ മകൻ മാനവ് അനിയത്തിയെ പിറന്നാൾ വിഷ് ചെയ്യുന്നു.
ഇന്ന് പിറന്നാൾ ആണോ നിന്റെ..? എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ അവൾ അതെ എന്ന മട്ടിൽ ഒന്ന് ചിരിച്ചും കൊണ്ട് തലയാട്ടി.
കണ്ണിലെവിടെയോ മിന്നി മാഞ്ഞ കണ്ണുനീർക്കണം എന്നെ കാണാതെ ഒളിപ്പിച്ചു. തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്. എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഗൗരിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്കാണ് നന്ദയും ഗൗതമും. പക്ഷെ ഈ വഴക്കുകൾക്കിടയിലും വേദനിക്കുന്നത് നന്ദുവാണ്. ഗൗരിയോടുള്ള ഗൗതമിന്റെ അമിത സ്നേഹവും, നന്ദുവിനെ പരിഗണിക്കാത്തതുമെല്ലാം...