Connect with us

ആ വീഡിയോ കണ്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല, എന്നാൽ പിന്നീട്! ഉപദ്രവിക്കാതെ ഇരിക്കുക നെഞ്ച് തകർന്ന് സൂരജ്

serial

ആ വീഡിയോ കണ്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല, എന്നാൽ പിന്നീട്! ഉപദ്രവിക്കാതെ ഇരിക്കുക നെഞ്ച് തകർന്ന് സൂരജ്

ആ വീഡിയോ കണ്ടപ്പോൾ ആദ്യം ഒന്നും തോന്നിയില്ല, എന്നാൽ പിന്നീട്! ഉപദ്രവിക്കാതെ ഇരിക്കുക നെഞ്ച് തകർന്ന് സൂരജ്

മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ എത്തി നില്‍ക്കുമ്പോഴാണ് പാടാത്ത പൈങ്കിളിയിലെ നായകന്‍ സൂരജ് സൺ അപ്രത്യക്ഷനാവുന്നത്. ഏറെ വൈകാതെ സീരിയലിലേക്ക് പുതിയൊരു നായകന്‍ എത്തുകയും ചെയ്തു

തനിക്ക് പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് സീരിയല്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കാതെ വന്നതാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമാണ് സൂരജ് പറഞ്ഞത്. ഒപ്പം ഇതുവരെ തന്ന പിന്തുണകള്‍ക്കുള്ള നന്ദിയും താരം അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം മുതൽ സൂരജിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചൂണ്ടിക്കാട്ടി ഒരു ട്രോൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

സൂരജിനെ പരിഹസിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ അടങ്ങുന്ന വീഡിയോയ്ക്ക് എതിരെ പ്രതിഷേധത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആരാധകർ. നിരവധി ആളുകൾ ആണ് ട്രോളിനെതിരെ രംഗത്ത് വന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളോട് പ്രതികരിക്കുകയാണ് സൂരജ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യങ്ങൾ പറഞ്ഞത്

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…

ട്രോൾ വീഡിയോ കണ്ടപ്പോൾ എനിക്ക് ആദ്യം ഒന്നും തോന്നിയില്ല ഞാൻ ആസ്വദിച്ചു എന്നാൽ ആ വീഡിയോയിൽ എന്റെ പേര് കാണിക്കുന്നുണ്ടല്ലോ; അസുഖവുമായി മുങ്ങിയാലോ എന്ന് കാണിക്കുന്ന ആ ഒരു വേർഡ് ഒരുപാട് ആളുകളിൽ തെറ്റിധാരണ ഉണ്ടാക്കുകയാണ് ചെയ്തത്. സൂരജ് എന്ന് പറയുന്ന വ്യക്തി അസുഖം എന്ന കള്ള കാരണം കൊണ്ട് മുങ്ങി എന്ന തരത്തിലുള്ള തെറ്റിധാരണ ആണ് പലരിലേക്കും എത്തിയത്.

ആധികാരികമായ ഒരാൾ ഒരു കാര്യം പുറത്തുവിട്ടാൽ അത് പലരും വിശ്വസിക്കും. പലരും വിശ്വസിക്കാതെയും നിൽക്കും. എന്നാൽ അതിൽ എന്തോ ഉണ്ട് എന്ന് കരുതി ആളുകളിൽ ഒരു തെറ്റിദ്ധാരണ വരും. എന്നെ സ്നേഹിക്കുന്ന അല്ലെങ്കിൽ, പാടാത്ത പൈങ്കിളി സീരിയലിനെ സ്നേഹിക്കാൻ ഇറങ്ങിയ ഒരുപാട് ആളുകൾ ഉണ്ട്. അതിൽ ഒരുപാടുപേർ ഞാനുമായി അടുപ്പം അല്ലെങ്കിൽ സ്നേഹം കാണിക്കുന്ന ആളുകളാണ്. അങ്ങിനെ ഉള്ള ആളുകളിലേക്ക് ഒരു തെറ്റിദ്ധാരണ പടർത്തുകയാണ് ആ ട്രോളുകളിൽ കൂടി കഴിഞ്ഞത്. അതാണ് എന്നെ വിഷമിപ്പിക്കുന്ന കാര്യം.

ഞാൻ എന്റെ വിഷമങ്ങൾ, പ്രശ്നങ്ങൾ മറ്റൊരാളിലേക്ക് എത്തിച്ചിട്ട് സിംപതി പിടിച്ചു പറ്റുന്ന ഒരാൾ അല്ല. അതുകൊണ്ടുതന്നെ എന്റെ പ്രശ്നനങ്ങളുടെ ഒരു ഭാഗം ആകും ആളുകൾ അറിഞ്ഞിട്ടുണ്ടാവുക. ഞാൻ എന്ന് പറയുന്ന വ്യക്തി മാറാ വ്യാധിയിൽ പെട്ട് കിടക്കുകയല്ല. ഇപ്പറഞ്ഞ ആയിരത്തിൽ 800 പേർക്ക് വരെ വരാൻ സാധ്യത ഉള്ള ഒരു ചെറിയ പ്രശ്നമാണ് എനിക്കുള്ളത്.പക്ഷെ ആ ഒരു സാഹചര്യത്തിൽ ഞാൻ എന്റെ അസുഖം മൈൻഡ് ചെയ്യാതെ മുൻപോട്ട് പോയാൽ വലിയ പ്രത്യാഘാതം ആകും ഞാൻ നേരിടേണ്ടി വരികയെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് പിന്മാറി നിന്നത്. .

ട്രോൾ ഇറക്കിയ ആളുകൾക്ക് റേറ്റിങ് ആയിരിക്കാം തമാശ ആയിരിക്കാം അല്ലെങ്കിൽ ഒന്നും ഉദ്ദേശിക്കാതെയും ചെയ്തേ ആകാം. പക്ഷെ അത് ജനങ്ങളിലേക്ക് എത്തിയത് വളരെ മോശമായ രീതിയിൽ ആണ്. എന്റെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, ഉപദ്രവിക്കാതെ ഇരിക്കുക. കാരണം ജനങ്ങളിൽ മോശമായി കാര്യങ്ങൾ എത്തിച്ചു തളർത്താത്ത ഇരിക്കുക. ട്രോളുകളും തമാശകളും വളരെ പോസിറ്റിവ് ആയി എടുക്കുന്ന വ്യക്തിയാണ് ഞാൻ.

ഡബിൾ മീനിംഗിൽ ഉള്ള കാര്യങ്ങൾ പുറത്തുവിട്ടുകൊണ്ട്, എന്നെ ഒരു കള്ളനാക്കി മാറ്റാതെ ഇരിക്കുക. ദയവുചെയ്ത് എന്റെ ഉള്ളിലുള്ള ബഹുമാനവും സ്നേഹവും, ജനങ്ങളോട് ഉള്ള എന്റെ വിശ്വാസവും സ്നേഹവും ഇതുപോലെയുള്ള ട്രോളുകളിലൂടെ നശിപ്പിക്കരുതെന്നും ഞാൻ അപേക്ഷിക്കുകയാണ്.


അതേസമയം ട്രോൾ വീഡിയോ വൈറൽ ആയതോടെ പ്രതിഷേധവുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്

More in serial

Trending

Recent

To Top