
Malayalam
ബിഗ് ബോസ് പ്രേമികൾക്ക് സന്തോഷ വാർത്ത ; ഫിനാലെയ്ക്ക് തീരുമാനമായി ; കാത്തിരിപ്പിന് വിരാമം !
ബിഗ് ബോസ് പ്രേമികൾക്ക് സന്തോഷ വാർത്ത ; ഫിനാലെയ്ക്ക് തീരുമാനമായി ; കാത്തിരിപ്പിന് വിരാമം !
Published on

മലയാളം ബിഗ് ബോസ് പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ബിഗ് ബോസ് സീസൺ ത്രീ ഗ്രാൻഡ് ഫിനാലെ. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ ഇതിനെ തുടർന്നുണ്ടായിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതതയായിരുന്നു ലഭിച്ചിരുന്നത്. മറ്റ് രണ്ട് ബിഗ് ബോസ് സീസണിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി പുതുമുഖങ്ങളും ഷോയിൽ ഉണ്ടായിരുന്നു. ഡിമ്പൽ , സായി, അഡോണി, എയ്ഞ്ചൽ, റിതു എന്നിവർ പ്രേക്ഷകരുടെ ഇടയിൽ നിന്ന് എത്തിയതാണ്. ഇവർക്ക് തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു . കൂട്ടത്തിൽ ഡിമ്പലും സായിയും റിതുവും ഫൈനലിലും ഇടം പിടിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളെ മറികടന്നാണ് ഇവരൊക്കെ ഫൈനലിൽ എത്തിയിരിക്കുന്നതും.
എന്നാൽ, കഴിഞ്ഞ സീസൺ പോലെ തന്നെ ഈ സീസണും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 100 ദിവസം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. 95ാം ദിവസമായിരുന്നു ബിഗ് ബോസ് ഷോ നിർത്തി വെച്ചത്. തെട്ട് അടുത്ത ദിവസം തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. അതോടെ പ്രേക്ഷകർ നിരാശരായെങ്കിലും ഫിനാലെ ഉണ്ടെന്ന് പിന്നീട് അണിയറപ്രവർത്തകർ തന്നെ അറിയിക്കുകയും പ്രേക്ഷകർക്ക് തന്നെ വോട്ടിങ്ങിലൂടെ വിജയിയെ തിരഞ്ഞെടുക്കാൻ അവസരം കൊടുക്കുകയും ചെയ്തിരുന്നു.
ഇതിനായി ഒരാഴ്ചത്തെ വോട്ടിങ്ങും നടത്തി. പ്രേക്ഷകർ സജീവമായി വോട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തു . വോട്ടിംഗ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായില്ല . ഇത് പ്രേക്ഷകരെ ചൊടിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ ഷോയെ മോശപ്പെടുത്തി പ്രചാരണങ്ങളും ആരംഭിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 യിലെ ഒരു വീഡിയോയാണ്. ഷോയുടെ വോട്ടിംഗ് കഴിഞ്ഞതിന് ശേഷം ബിഗ് ബോസ് വീഡിയോകളൊന്നും ചാനൽ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നില്ല. പുതിയ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഫിനാലെയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും തുടങ്ങിയിരിക്കുകയാണ് . ഫിനാലെ ഉടൻ ഉണ്ടാകും എന്നുള്ളതിന്റെ സൂചനയാണോ ഈ വീഡിയോ നൽകുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും പഴയ വീഡിയോ പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.
ഫിനാലെയെ കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കാത്തിനെ തുടർന്ന് ഷോ ഇനി ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സീസൺ 2 ന്റെ വിധി തന്നെയാകും മൂന്നിനും എന്നാണ് ഇവർ പറഞ്ഞിരുന്നത്.
കൂടാതെ ഷോ മറന്നു തുടങ്ങിയെന്നും ആരാധകർ പറഞ്ഞിരുന്നു. ഇതിനുള്ള ഉത്തരമാണോ പുതിയ വീഡിയോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്., എത്രയും വേഗം വിജയിയെ പ്രഖ്യാപിക്കാനും ആരാധകർ അഭ്യർഥിക്കുന്നുണ്ട്. ഫിനാലെ പിന്നെ നടത്താമെന്നാണ് ഇവർ പറയുന്നത്.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് ഫിനാലെ ചിത്രീകരണം വൈകുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ലോക്ക്ഡൗണാണ്. ഷോയുടെ അവതാരകനായ മോഹൻലാൽ ചെന്നൈയിലാണുളളത്. അദ്ദേഹം എത്തിയാൽ മാത്രമേ ഫിനാലെ ചിത്രീകരിക്കാൻ കഴിയുകയുള്ളൂ.
കൂടാതെ കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സിനിമ- സീരിയൽ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശം ലഭിച്ചാൽ മാത്രമേ ഷൂട്ടിംഗ് നടക്കുകയുള്ളു. ഇത് ബിഗ് ബോസ് ഫിനാലെയ്ക്ക് ഒരു വെല്ലുവിളിയാണ്. എന്നാലും ജൂൺ പതിനാലോട് കൂടി ഫിനാലെ ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
8 പേരാണ് ഫിനാലെയിൽ എത്തിയിരിക്കുന്നത്. മണിക്കുട്ടൻ, സായ്, റംസാൻ, ഡിമ്പൽ, റിതു, കിടിലൻ, നോബി, അനൂപ് എന്നിവരാണ് ഫൈനലിൽ എത്തിയവർ. ഇതിൽ മണിക്കുട്ടവ് വിജയി ആകുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. രണ്ടാം സ്ഥാനത്ത് സായിയുടെ പേരാണ് ഉയരുന്നത്. മൂന്നാം സ്ഥാനത്ത് ഡിംപൽ എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഫിനാലെയ്ക്ക് മാത്രമേ കൃതൃമായ വിവരം ലഭിക്കുകയുള്ളൂ.
ABOUT BIGG BOSS
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...