തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണല്ലോ, ആ ഫീല്‍ കൂടെ അഭിനയിക്കുമ്പോള്‍ അറിയാൻ സാധിക്കും ; നയന്താരയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ദിവ്യപ്രഭ!
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണല്ലോ, ആ ഫീല്‍ കൂടെ അഭിനയിക്കുമ്പോള്‍ അറിയാൻ സാധിക്കും ; നയന്താരയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ദിവ്യപ്രഭ!
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണല്ലോ, ആ ഫീല്‍ കൂടെ അഭിനയിക്കുമ്പോള്‍ അറിയാൻ സാധിക്കും ; നയന്താരയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ദിവ്യപ്രഭ!
നയന്താരയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് നടി ദിവ്യപ്രഭ. അപ്പു ഭട്ടതിരി സംവിധാനം നിർവഹിച്ച നിഴല്‍ എന്ന ചിത്രത്തില്‍ നയന്താരയ്ക്കൊപ്പം അഭിനയിക്കാനായതിൽ സന്തോഷം ഉണ്ടെന്നറിയിച്ചായിരുന്നു ദിവ്യ പ്രഭ സംസാരിച്ചു തുടങ്ങിയത്.
നിഴലില്‍ ഡോ. ശാലിനി എന്ന സൈക്കോളജിസ്റ്റായിട്ടായിരുന്നു ദിവ്യപ്രഭ വേഷമിട്ടത് . നയന്താരയ്ക്കൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്തത് നല്ലൊരു അനുഭവമായിരുന്നെന്ന് ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ ദിവ്യപ്രഭ പറഞ്ഞു.
തെന്നിന്ത്യയിലെ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണല്ലോ. അതിന്റെ ഫീല്‍ കിട്ടും കൂടെ നില്ക്കുമ്പോള്. എലഗന്റ് ആയിട്ടുള്ള ലേഡിയാണ്. അതുപോലെ വളരെ പ്രൊഫഷണലാണ്. ആ ബഹുമാനം തീര്‍ച്ചയായുമുണ്ട്. കൂടെ അഭിനയിക്കുന്നവരെയൊക്കെ കംഫര്‍ട്ടാക്കി നിര്‍ത്താന്‍ അവര്‍ക്ക് കഴിയാറുണ്ട്, ദിവ്യപ്രഭ പറഞ്ഞു.
അപ്രതീക്ഷിതമായാണു നിഴല്‍ എന്ന സിനിമയിലേക്കെത്തിയതെന്നും ഇപ്പോള്‍ ആളുകള്‍ കഥാപാത്രത്തെ അഭിനന്ദിച്ചെത്തുന്നതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ദിവ്യപ്രഭ പറഞ്ഞു.
സിനിമയിലേക്ക് അവസാനമെത്തിയ ആള് ഞാനാണ്. ഷൂട്ട് തുടങ്ങുന്നതിനു മൂന്ന് ദിവസം മുന്‍പാണ് എനിക്കു കോള്‍ വരുന്നത്. അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയപ്പോഴാണു എന്നെ വിളിക്കുന്നത്.
ലോക്ഡൗണ്‍ സമയമായിരുന്നു അത്. ആകെയൊരു അനിശ്ചിതത്വമാണ്. എനിക്കു മറ്റു പ്രോജക്ടുകളൊന്നുമില്ല. അപ്പോള്‍ വന്ന കഥയാണ്. നിഴലിന്റെ സംവിധായകന് അപ്പുവിനെ അറിയാം, സംസ്ഥാന അവാര്‍ഡ് കിട്ടിയ ആളാണ്.
പിന്നെ ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം. കഥാപാത്രത്തെ കുറിച്ചു കേട്ടപ്പോള്‍ ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി. കുറച്ച് സീരിയസ് കഥാപാത്രമാണ്. ദിവ്യ ചെയ്താല്‍ നന്നാവുമെന്ന് അപ്പു പറഞ്ഞു. അങ്ങനെ നിഴലിലെത്തി, ദിവ്യപ്രഭ പറയുന്നു.
തയ്യാറെടുപ്പുകള്‍ നടത്താനുള്ള സമയമൊന്നുമുണ്ടായിരുന്നില്ല. ആദ്യമായിട്ടാണു ഞാന്‍ ഇത്രയും വേഗത്തില്‍ കഥാപാത്രമാകാനൊരുങ്ങുന്നത്. ഓരോ കഥാപാത്രത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ അവര്‍ എങ്ങനെയായിരിക്കുമെന്ന ചില ചിന്തകള്‍ വരുമല്ലോ. അതുമാത്രമായിരുന്നു ഡോ. ശാലിനിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.
സൈക്കോളിജിസ്റ്റുകള്‍ ആഴത്തില്‍ നിരീക്ഷിക്കുന്നവരാണ്. അവര്‍ ആളുകളെ നോക്കുന്നതും വിലയിരുത്തുന്നതും എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. അതൊക്കെ മനസിലിട്ടാണു ശാലിനിയാകാന്‍ ചെന്നത്. കൂടുതല്‍ പഠിക്കാനോ റെഫര്‍ ചെയ്യാനോ സമയം കിട്ടിയിരുന്നില്ലെന്നും ദിവ്യപ്രഭ പറഞ്ഞു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...