ആ വ്യക്തിയെ തിരിച്ചറിഞ്ഞ അമ്പരപ്പില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ല; യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത, ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയാണ്; കുറിപ്പുമായി ഷിബു ബേബി ജോണ്‍
ആ വ്യക്തിയെ തിരിച്ചറിഞ്ഞ അമ്പരപ്പില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ല; യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത, ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയാണ്; കുറിപ്പുമായി ഷിബു ബേബി ജോണ്‍
ആ വ്യക്തിയെ തിരിച്ചറിഞ്ഞ അമ്പരപ്പില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ല; യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത, ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയാണ്; കുറിപ്പുമായി ഷിബു ബേബി ജോണ്‍
ഡോ കെജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പിടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്നു തുടങ്ങുന്ന ഗാനം ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇപ്പോഴിതാ ഗാനത്തിന്റെ രചയിതാവ്, അറിയപ്പെടാതെ പോയ ഒരു കലാകാരനെ പരിചയപ്പെടുത്തുകയാണ് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ദേശീയ പുരസ്കാരത്തിന് അര്‍ഹമായ ആ ഗാനത്തിന്റെ രചയിതാവ് ഇന്ന് തോട്ടക്കാരനാണ്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ അമ്പരപ്പില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ലെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
കഴിഞ്ഞ 14 വര്‍ഷമായി കഴിവതും സ്ഥിരമായി ഞാന്‍ ആയുര്‍വേദ ചികില്‍സയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുര്‍വേദ പാര്‍ക്ക്. വര്‍ഷങ്ങളായി വരുന്നതിനാല്‍ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സര്‍സൈസിന്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോള്‍ ഒരു പുതിയ ജീവനക്കാരന് ഇവിടത്തെ പൂന്തോട്ടത്തില്‍ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പില്‍ നിന്നും ഞാന്‍ ഇപ്പോഴും മോചിതനായിട്ടില്ല.
അദ്ദേഹത്തിന്റെ പേര് പ്രേം ദാസ്. 2017 ല്‍ ഗാനഗന്ധര്വന് ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേംദാസ്. മനസ്സില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.
ഒരു ദേശീയ അവാര്‍ഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തില്‍ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്റെ സമ്പത്താണ്.
അതാത് മേഖലയില്‍ നിന്നും അവര്‍ കൊഴിഞ്ഞുപോയാല്‍ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം.മാന്യമായൊരു തൊഴില്‍ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാല്‍ നമ്മള് മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകള്‍ വീണ്ടും പേനയേന്തുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...