വെബ്സീരീസ് റിലീസ് ചെയ്തത് ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ്; ഫാമിലി മാന്‍ 2 സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍
വെബ്സീരീസ് റിലീസ് ചെയ്തത് ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ്; ഫാമിലി മാന്‍ 2 സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍
വെബ്സീരീസ് റിലീസ് ചെയ്തത് ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ്; ഫാമിലി മാന്‍ 2 സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍
ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടെങ്കിലും പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ദി ഫാമിലി മാന്‍2. സിരീസിന്റെ രണ്ടാം സീസണ് ജൂണ്‍ 4ന് പ്രീമിയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. തമിഴ് ജനതയെയും ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സീമന്‍ രംഗത്തെത്തിയത്.
ഇക്കാര്യം കുറിച്ചുകൊണ്ട് ഇദ്ദേഹം ആമസോണ്‍ പ്രൈമിന് കത്തയച്ചു. ‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും അതിന്റെ പ്രദര്‍ശനം തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ക്യാംപെയിനും ആരംഭിക്കും’എന്നാണ് ആമസോണ്‍ പ്രൈമിന് എഴുതിയ കത്തില്‍ സീമന്‍ പറയുന്നത്.
ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സീസണിന്റെ റിലീസ് നീട്ടിവച്ചിരുന്നു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് ‘ഫാമിലി മാനി’ലെ പ്രധാന കഥാപാത്രം. മനോജ് ബാജ്പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സാമന്തയുടെ ആദ്യ വെബ് സിരീസ് ആണ് ഇത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....