എല്ലാവര്ക്കും സൗജന്യ വാക്സിന്, അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്; എല്ലാവരും നൂറോ ഇരുനൂറോ ആയിരമോ പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കങ്കണ റണാവത്ത്

രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാനര്‍ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി നടി കങ്കണ റണാവത്ത്. സൗജന്യ വാക്സിനിലൂടെ രാജ്യത്തിന് വലിയ ചിലവ് വരുമെന്നും അതിനാല്‍ എല്ലാവരും പിഎം കെയറിലേക്ക് സംഭാവന നല്‍കണമെന്നുമാണ് കങ്കണ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
ഇന്ന് സംസ്ഥാനങ്ങളില്‍ നിന്നും വാക്സിന് ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എല്ലാവര്ക്കും സൗജന്യ വാക്സിന് പ്രഖ്യാപിച്ചു. എന്നാല്‍ അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമായിരിക്കും ആ സംഖ്യ. അതിനാല്‍ നിങ്ങളില്‍ കഴിയുന്നവര്‍ വാക്സിന് എടുത്ത ശേഷം നൂറോ ഇരുനൂറോ ആയിരമോ, പറ്റുന്ന തരത്തില്‍ പിഎം കെയറിലേക്ക് സംഭാവന ചെയ്യൂ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ദയവായി പരിഗണിക്കുക എന്നാണ് കങ്കണ പറഞ്ഞത്.
ഇന്നലെ വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇതേ കുറിച്ച് പറഞ്ഞത്. ജൂണ്‍ 21 മുതല്‍ വാക്സിന് വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്സിന് വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്സിന് നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.
മലയാളത്തില്‍ ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ നടന്മാരില് ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങൾ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ...
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദൻ. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര...
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം...