
Malayalam
കാത്തിരിപ്പിന് വിരാമം; വിവാഹതിയ്യതി പുറത്ത് വിട്ട് യുവകൃഷ്ണ
കാത്തിരിപ്പിന് വിരാമം; വിവാഹതിയ്യതി പുറത്ത് വിട്ട് യുവകൃഷ്ണ
Published on

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്ന് ഇരുവരും മുന്‍പ് പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് വച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു നടന്നത്. നിശ്ചയം കഴിഞ്ഞത് മുതല്‍ എന്നാണ് വിവാഹം എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് യുവയും മൃദുലയും.
എപ്പോഴായിരിക്കും വിവാഹം എന്ന ചോദ്യത്തിന് 2021 ല്‍ ഉണ്ടാകും എന്നായിരുന്നു ഇരുവരും നല്കിയ മറുപടി. അതേസമയം വിവാഹ തിയ്യതി പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ജൂലൈയില്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് യുവ നല്കിയ മറുപടി. ഇതോടെ തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇരുവരും ജീവിതത്തിലെ പോലെ സ്ക്രീനിലും ഒരുമിക്കുമോ എന്നും ചിലര്‍ ചോദിച്ചു. ഒരുമിച്ചെത്താം പക്ഷെ ഹീറോയിന് വില്ലനെ പ്രണയിക്കണമെന്നായിരുന്നു യുവയുടെ മറുപടി.
ഒരേ മേഖലയില്‍ നിന്നുമുള്ളവര്‍ ആയതിനാല്‍ ഇരുവരും തമ്മിലുള്ള വിവാഹം പ്രണയ വിവാഹമാണോ എന്ന സംശയം ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. രണ്ടു പേരുടേയും കുടുംബങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് വിവാഹമാണിതെന്നാണ് യുവയും മൃദുലയും പറയുന്നു. മൃദുലയേയും യുവയേയും ഒരുമിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നടി രേഖ സതീഷ് ആണ്. സ്ക്രീനില്‍ രണ്ടു പേരുടേയേും അമ്മയായി അഭിനയിക്കുന്ന താരമാണ് രേഖ.
അതേസമയം മിക്ക നടിമാരേയും പോലെ വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കുമോ എന്ന് ചോദിക്കുന്നവരോട് ഇല്ലെന്നാണ് മൃദുല നല്കുന്ന മറുപടി. വിവാഹ ശേഷവും അഭിനയ രംഗത്തുണ്ടാകുമെന്ന് താരം പറയുന്നു. നേരത്തെ മൃദലയുടെ സഹോദരിയായ പാര്‍വതി വിവാഹ ശേഷം അഭിനയം നിര്‍ത്തിയിരുന്നു. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തേയും ഒരുപാട് സനേഹിക്കുന്ന വ്യക്തിയാണ് മൃദുല. യുവയ്ക്കാകട്ടെ അഭിനയം കഴിഞ്ഞാല്‍ പിന്നെ ഇഷ്ടമുള്ളത് മാജിക്കും മെന്റലിസവുമാണ്. സ്റ്റാര്‍ മാജിക് വേദിയില്‍ തന്റെ കഴിവുകള്‍ യുവ പ്രകടിപ്പിച്ചിട്ടുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ജന മനസില്‍ ഇടം നേടിയ താരമാണ് യുവ. മൃദുലയാകട്ടെ പൂക്കാലം വരവായിലെ കരുത്തുറ്റ നായികയാണ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. സിനിമയിലൂടെയാണ് മൃദുല അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീടാണ് സീരിയലുകളിലേക്ക് എത്തുന്നത്. 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ് മൃദുല വിജയ്. ഏക സഹോദരി പാര്‍വതിയും അഭിനയ രംഗത്ത് സജീവമായിരുന്നു. പിന്നീട് ക്യാമറാമാനായ അരുണ്‍ രാവണിനെ വിവാഹം കഴിക്കുകയും അഭിനയത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു പാര്‍വതി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...