ധനുഷ് നായകനായ മയക്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി റിച്ച ഗാനോപാധ്യായ ആണ്‍കുഞ്ഞിന് ജന്മം നല്കി. റിച്ച തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. താനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പ്രാര്‍ഥനകള്‍ക്ക് നന്ദി പറയുന്നുവെന്നും റിച്ച കുറിച്ചു. 2019 ലാണ് അമേരിക്കന്‍ സ്വദേശിയായ ജോ ലാന്ഗെല്ലയുമായി റിച്ചയുടെ വിവാഹം നടക്കുന്നത്.
ബിസിനസ് സ്കൂളില്‍ പഠിക്കുന്ന സമയത്താണ് റിച്ച ജോയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് അത് വിവാഹിത്തിലെത്തുകയും ആയിരുന്നു. റാണാ ദഗ്ഗുബാട്ടി നായകനായ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് റിച്ച അഭിനയലോകത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ റിച്ച ഏറെ ശ്രദ്ധ നേടുന്നത് ധനുഷ് നായകനായ മയക്കമെന്ന എന്ന ചിത്രത്തിലൂടെയാണ്. ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചരുന്നത്.
ഡല്‍ഹിയിലാണ് റിച്ച ജനിച്ചത്. പിതാവിന്റെ ജോലിയുടെ ഭാഗമായി ബാല്യകാലത്ത് തന്നെ റിച്ചയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറി. മിസ് ഇന്ത്യ യു.എസ്.എ കിരീടം നേടിയതോടെയാണ് റിച്ച അഭിനയരംഗത്ത് സജീവമാകുന്നത്. 2013 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ഭായിയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഉപരിപഠനത്തിന് അമേരിക്കയിലേക്ക് തിരിച്ചുപോവുകയായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...