
Malayalam
ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് ആ സന്തോഷവാർത്ത, വീട്ടിലെ സ്റ്റാറായി മഷൂറ; ആശംസകളുമായി ആരാധകർ
ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് ആ സന്തോഷവാർത്ത, വീട്ടിലെ സ്റ്റാറായി മഷൂറ; ആശംസകളുമായി ആരാധകർ

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി പ്രശസ്തനാകുന്നത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ളിതിനെ മുൻനിർത്തി ബഷീറിനെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും കുടുംബത്തോടൊപ്പം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബഷീര്‍.
സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. ഇതിന് പിന്നാലെ മഷൂറ എന്ന പെണ്‍കുട്ടിയെയും താരം വിവാഹം ചെയ്തു. രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും സന്തോഷജീവിതമാണ് ഇവര്‍ നയിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ബഷീറും ഭാര്യമാരും. എങ്കിലും വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ചാണ് സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പോസ്റ്റുകൾ പങ്കുവെക്കുന്നത്
ബഷീർ ബഷിയുടെ വീട്ടിൽ താരം ഇപ്പോൾ മഷൂറയാണ്. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ ഒരു മില്യൺ സബ്നെക്രൈബെഴ്സിനെ മഷൂറ സ്വന്തമാക്കിയിരിക്കുകയാണ്
താൻ എഴുന്നേറ്റ് നിന്ന് തന്റെ പ്രിയതമക്ക് സല്യൂട്ട് ചെയ്യും എന്നാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി ബഷീർ അറിയിച്ചത്. അത്രത്തോളം പ്രതിസന്ധികൾ ഈ യാത്രയിൽ മഷൂറ അതി ജീവിച്ചു എന്നും ബഷീർ പറഞ്ഞിരുന്നു.
രണ്ടാം വിവാഹം കഴിച്ചതിന്റെ പേരിൽ വരെ മഷൂറ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് , എന്നാൽ അതിലൊന്നും മഷൂറ തളർന്നില്ല, വേറെ വല്ല സ്ത്രീകളും ആയിരുന്നു എങ്കിൽ അവർ ആത്മഹത്യ ചെയ്തു പോയേനെ എന്നും, ഇന്ന് മഷൂറ നേടിയ വിജയത്തിന് മുൻപിൽ താൻ സല്യൂട്ട് ചെയ്യുന്നതായും ബഷീർ പറയുന്നു.
ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിൽ ആണ് ഒരുമാസം തന്റെപ്രിയപ്പെട്ടവൾ സമ്പാദിക്കുന്നത് എന്നും ബഷീർ അഭിമാനത്തോടെ തന്നെ പറയുന്നു. ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതെ ഇരുന്നിട്ടില്ല, അവൾ ചെയ്യേണ്ട കാര്യങ്ങൾ പക്കാ ആയി പൂർത്തിയാക്കാറുണ്ട് എന്നും അഭിമാനത്തോടെ ബഷീർ പറഞ്ഞു.
ബിഗ് ബോസിന് ശേഷം സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാര്ഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. വിവാഹം കഴിഞ്ഞു മൂന്നാം മാസത്തിലാണ് ബഷീർ ബഷി ബിഗ് ബോസിൽ പങ്കെടുക്കാൻ ആയി പോകുന്നത്. അപ്പോൾ ഫോണും മറ്റും ഉപയോഗിക്കാൻ ആകാത്തത് കൊണ്ടുതന്നേ മഷൂറക്ക് പുറത്തു താൻ നേരിടുന്ന സങ്കടങ്ങളെ കുറിച്ച് പറയാൻ സാധിക്കുമായിരുന്നില്ല. കോളേജ് ഹോസ്റ്റലിൽ ആയിരുന്ന മഷൂറ കരഞ്ഞുകൊണ്ട് ദിവസവും ബഷീറിന് സന്ദേശങ്ങൾ അയക്കുമായിരുന്നു, ആ സന്ദേശങ്ങൾ താൻ ബിഗ് ബോസിൽ നിന്നും ഇറങ്ങി 85 ആം ദിവസം ആണ് കേട്ടതെന്നും ബഷീർ പറയുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....