
News
നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി
നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി
Published on

നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ നടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്താണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന് മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്നും ജൂഹി ചൗള ആവശ്യപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഹര്‍ജിയിലെ വെര്‍ച്വല്‍ ഹിയറിംഗിനിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി ഓരാള് രംഗത്തെത്തിയിരുന്നു. ജൂഹി എവിടെ എന്ന ചോദ്യത്തോടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ എത്തിയത്. തുടര്‍ന്ന് അയാളെ മ്യൂട്ട് ചെയ്യാനും കോടതി നടപടികളില്‍ നിന്ന് മാറ്റാനും ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
എന്നാല്‍ ആരാധകന് വീണ്ടും തിരികെ വന്നതിനെ തുടര്‍ന്ന് അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് ജെ ആര് മിധയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. 1993ല്‍ പുറത്തിറങ്ങിയ ‘ഹം ഹെ രഹി പ്യാര് കേ’ എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ടാണ് ഇയാള്‍ ആദ്യം പാടിയത്.
ത0ുടര്‍ന്ന് അയ്ന എന്ന സിനിമയിലെ ‘മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി’ എന്നതുള്‍പ്പെടെയുള്ള പാട്ടുകളും പാടി. അതേസമയം, സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ഹര്‍ജിയുടെ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് 20 ലക്ഷം പിഴ വിധിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...