കരിയറിലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് അപ്പു, മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി
കരിയറിലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് അപ്പു, മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി
കരിയറിലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് അപ്പു, മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി
ആഷ്ഖ് അബു സംവിധാനം ചെയ്ത മായാ നദി എന്ന ചിത്രത്തിലെ അപ്പുവായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടെ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മായാനദിയിലേത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അപര്‍ണ.
മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതായിരുന്നു. മായാനദിയുടെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നെന്നും ഇപ്പോഴും തന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണെന്നും ഐശ്വര്യ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത.്
തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. എനിക്കിപ്പോഴും ഒരുപാട് സംവിധായകരെയൊന്നും അറിയില്ല. ഞാനൊരു തുടക്കക്കാരിയാണ്. എനിക്ക് വേണ്ടി ആരും കഥകള്‍ എഴുതുന്നില്ല. അവര്‍ എഴുതുന്ന കഥകളിലെ കഥാപാത്രങ്ങളിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയാണ്. എന്റെ അടുത്ത് വരുന്ന കഥകളില്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യുന്നു. ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ അധികം വന്നിട്ടില്ല എന്നും ഐശ്വര്യ പറയുന്നു.
സിനിമ എന്നത് എന്നെ സംബന്ധിച്ച് പാഷനും ആണ് പ്രൊഫഷനുമാണ്. സിനിമയെ അത്രയേറെ സീരിയസായാണ് കാണുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ആ ടീമിന്റെ കൂടെ ആത്മാര്‍ത്ഥമായി നില്‍ക്കാറുണ്ട്. പൂര്‍ണമായും സിനിമയോടൊപ്പം നിലകൊള്ളുന്ന വ്യക്തി തന്നെയാണ് ഞാന്‍. മുന്‍പ് താന്‍ അങ്ങനെ സിനിമ കാണുന്ന ഒരാളോ സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരാളോ അല്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് പലതും പഠിക്കാന്‍ സാധിച്ചെന്നും താരം പറയുന്നു.
‘പണ്ടൊരു ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമെന്നു പറയുകയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഓരോ സീനിന്റെയും ബ്യൂട്ടി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഓരോ ഫ്രെയിം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. സംവിധായകരായാലും ടെക്നീഷ്യന്മാരായാലും സഹപ്രവര്‍ത്തകരായാലും അവര്‍ ചെയ്യുന്ന ശൈലിയെല്ലാം നോക്കി പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് അഭിനയം. സിനിമയും അഭിനയവും ഒരുപാട് സന്തോഷം തരുന്നതാണ്,’എന്നും ഐശ്വര്യ പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....