ആദ്യ ഫിലിം ഫെയർ പുരസ്കാരം ലേലം ചെയ്യാനൊരുങ്ങി വിജയ് ദേവര്കൊണ്ട .
Published on

By
ആദ്യ ഫിലിം ഫെയർ പുരസ്കാരം ലേലം ചെയ്യാനൊരുങ്ങി വിജയ് ദേവര്കൊണ്ട .
അർജുൻ റെഡ്ഢി എന്ന ഒറ്റ സിനിമയിലൂടെ മുൻനിരയിലേക്ക് ഉയർന്ന താരമാണ് വിജയ് ദേവര്കൊണ്ട. അര്ജുന് റെഡ്ഡിയിലെ മികച്ച പ്രകടനത്തിന് വിജയ് ദേവാരക്കൊണ്ടക്ക് ഇത്തവണത്തെ മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരം ലഭിച്ചു.
തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്ക്കാര ശില്‍പ്പം ലേലം ചെയ്യാനൊരുങ്ങുകയാണ് വിജയ് ദേവാരക്കൊണ്ട. ബ്ലാക്ക് ലേഡി എന്ന് അറിയപ്പെടുന്ന ശില്‍പ്പം ലേലം ചെയ്ത് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് വിജയ് ദേവാരക്കൊണ്ടയുടെ ആഗ്രഹം . നേരത്തെ തന്റെ ജന്മദിനത്തിന് എല്ലാ ആരാധകര്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും ഐസ്ക്രീം നല്കി വിജയ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
“പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ത് കൊണ്ട് ഞാനിത് ചെയ്യുന്നു?, എനിക്ക് കിട്ടിയ ശില്‍പ്പം എന്ത് കൊണ്ട് ലേലം ചെയ്യുന്നു? ഇതിന് പിന്നില്‍ വലിയ ആലോചനകളൊന്നുമില്ല. പെട്ടെന്ന് തോന്നിയ ആലോചനയാണ്. ആന്ധ്രപ്രദേശിലെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഒരവസരം എന്ത് കൊണ്ട് ഉപയോഗിച്ചൂ കൂടാ ?”
ശില്‍പ്പം എന്റെ ഷെല്‍ഫില്‍ വെറുതെ ഇരിക്കുകയേ ഉള്ളൂ. ജീവിതം വളരെ നീളമേറിയതാണ്. അതിന് ഒരു അര്‍ത്ഥം നല്കുന്ന കാര്യമാണ് ഈ ലേലമെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല എന്റെ പേരക്കുട്ടികളോട് എനിക്ക് പറയാന്‍ കഴിയുന്ന നല്ല ഒരു കഥ കൂടിയാണിതെന്നും വിജയ് ദേവാരക്കൊണ്ട പറഞ്ഞു.
vijay devarakonda who has plans to auction the filmfare awards trophy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...