
Malayalam
ടോവിനോയുടെ ശബ്ദത്തിലും വ്യാജൻ; ക്ലബ് ഹൗസിലുള്ളത് താനല്ലെന്ന് താരം !
ടോവിനോയുടെ ശബ്ദത്തിലും വ്യാജൻ; ക്ലബ് ഹൗസിലുള്ളത് താനല്ലെന്ന് താരം !
Published on

പൃഥ്വിരാജിനും ദുൽഖർ സൽമാനും പിന്നാലെ ക്ലബ് ഹൗസിൽ അക്കൗണ്ട് ഇല്ലെന്ന് അറിയിച്ച് നടൻ ടോവിനോ തോമസും രംഗത്തെത്തിയിരിക്കുകയാണ് . തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് പങ്കുവെച്ചുകൊണ്ടാണ് ടോവിനോ എത്തിയത്.. ടോവിനോയുടെ ശബ്ദത്തിൽ മറ്റാരോയാണ് സംസാരിക്കുന്നത്. ഇത്തരം വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്നും ടോവിനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
നേരത്തെ നടൻ ദുൽഖർ സൽമാനും പൃഥ്വിരാജും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല.
മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്ത് . ഇത് ശരിയായ കാര്യമല്ല കാര്യമല്ല, എന്നാണ് ദുൽഖർ പറഞ്ഞത്. താരങ്ങളായ സാനിയ ഇയ്യപ്പനും ബാലു വർഗീസും വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു.
സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.
റൂം എന്ന ആശയത്തിന്മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍.
റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.
about club house
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...