
Malayalam
പുതിയൊരു നേട്ടവുമായി പാടാത്ത പൈങ്കിളി; ആശംസകളുമായി ആരാധകർ
പുതിയൊരു നേട്ടവുമായി പാടാത്ത പൈങ്കിളി; ആശംസകളുമായി ആരാധകർ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയ്ക്ക് മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായ സൂരജ് സണ്‍ പരമ്പരയിൽ നിന്ന് പിന്മാറിയത് അടുത്തിടെയായിരുന്നു. ദേവയുടെ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍.
ഇതിന് പിന്നാലെ ദേവയായി സൈനി എത്തിയത് അടുത്തിടെയായിരുന്നു. സൂരജുമായി സാമ്യം കണ്ടപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.
പുതിയ ദേവ കൊള്ളാം, എന്നാലും സൂരജേട്ടന് പോവേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശാരീരികമായി വയ്യാത്ത അവസ്ഥയിലായതിനാലാണ് താന്‍ പിന്‍വാങ്ങുന്നതെന്ന് സൂരജ് പറഞ്ഞിരുന്നു. ആരോഗ്യം വീണ്ടെടുത്ത് താരം പരമ്പരയിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതിനിടയിൽ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
പാടാത്ത പൈങ്കിളിയിലെ പുതിയ സന്തോഷം പങ്കുവെച്ചാണ് അണിയറപ്രവര്‍ത്തകരും താരങ്ങളുമെത്തിയത്.
‘കണ്മണിയുടെയും ദേവയുടെയും നിർമ്മലമായ ഈ പ്രണയഗാഥ വിജയകരമായ 200-ാം എപ്പിസോഡിലേക്ക്. അനാഥത്വവും അവഗണനയും നിറഞ്ഞ കണ്മണിയെന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞു തുടങ്ങിയ ഈ കഥ പിന്നീട് ദേവയുടെയും കണ്മണിയുടെയും പ്രണയകഥയായി മാറി. പ്രണയവും കുടുംബബന്ധങ്ങൾ തമ്മിലുള്ള സ്നേഹവും പ്രധാന പ്രമേയമാക്കിയ ഈ പരമ്പര ഇന്ന് റേറ്റിങ്ങ് ചാർട്ടിൽ സ്ഥിരം സാന്നിധ്യമാണ്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുതിയ വഴികളിലൂടെ പാടാത്ത പൈങ്കിളി ജൈത്രയാത്ര തുടരുന്നുവെന്നാണ്’ അണിയറപ്രവർത്തകർ അറിയിച്ചത്
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് സീരിയല്‍. ദേവയെ കണ്ടെത്താനായി കണ്മണിയും സംഘവും നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയും പൂര്‍വ്വാധികം ശക്തിയോടെ ദേവ തിരിച്ചെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായാണ് പുതിയ സന്തോഷമെത്തിയത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...