
Malayalam
‘ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി’; പ്രേമത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി
‘ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി’; പ്രേമത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും തിളങ്ങി നില്ക്കുന്ന ചിത്രമാണ് പുത്രന് സംവിധാനം ചെയ്ത പ്രേമം. ചിത്രം മാത്രമല്ല ചിത്രത്തിലെ താരങ്ങളും ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആറാം വാര്‍ഷികത്തിലേയ്ക്ക് എത്തുമ്പോള്‍ പ്രേമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന് നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് നിവിന്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.
‘ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി’, എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. 2015 മെയ് 29നാണ് പ്രേമം റിലീസ് ചെയ്തത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ജോര്‍ജ് എന്ന യുവാവിന്റെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളും ആ കാലഘട്ടങ്ങള്‍ക്കിടയിലെ മൂന്നു പ്രണയങ്ങളുമാണ് കാണിക്കുന്നത്.
സായി പല്ലവി, അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സൗബിന് സാഹിര്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സെന്‍സര്‍ കോപ്പി ലീക് ചെയ്തത് ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെങ്കിലും ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നു കൂടിയാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മൂന്ന് നായികമാരെയാണ് മലയാളത്തിന് ലഭിച്ചത്. മേരിയായി വേഷമിട്ട അനുപമക്കും മലരിനെ അവതരിപ്പിച്ച സായ്പല്ലവിക്കും സെലീന്റെ വേഷത്തിലെത്തിയ മഡോണ സെബാസ്റ്റ്യനും ഇന്നും ആരാധകര്‍ ഏറെയാണ്.
സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളില്‍ സങ്കടമുണ്ട്. ചിത്രത്തിന്റെ കളക്ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ട്.
അതേ സമയം ഞാന്‍ ഉള്‍പ്പടെയുള്ള പുതുമുഖങ്ങള്‍ക്കു ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് പ്രേമം എന്ന കാര്യത്തില്‍ സംശയമില്ല. നളന്‍കുമാര സ്വാമിയുടെ തമിഴ് ചിത്രത്തിലേക്കു വഴി തുറന്നത് പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വഴിയാണ്. പ്രേമം കണ്ടിട്ടാണ് കിങ് ലയറിലേക്കും എന്നെ കാസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേമത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും ഉണ്ട് എന്നുമാണ് അന്ന് മഡോണ പ്രതികരിച്ചത്.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...