Connect with us

പേരില്‍ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ല, മേനോന്‍ എന്റെ പേരിലുണ്ട്, ചിന്തയിലില്ലെന്ന് രജിത് മേനോന്‍

Malayalam

പേരില്‍ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ല, മേനോന്‍ എന്റെ പേരിലുണ്ട്, ചിന്തയിലില്ലെന്ന് രജിത് മേനോന്‍

പേരില്‍ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ല, മേനോന്‍ എന്റെ പേരിലുണ്ട്, ചിന്തയിലില്ലെന്ന് രജിത് മേനോന്‍

തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി നടന്‍ രജിത് മേനോന്‍. സോഷ്യല്‍ മീഡിയയിസ്# സജീനമാ, രജിത് ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം രജിത് പങ്കുവെച്ച ചിത്രത്തിന് നേരെയാണ് ഒരാള്‍ ജാതീയത പറഞ്ഞെത്തിയത്. എന്നാല്‍ ഇയാളുടെ വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. മനോന്‍ എന്ന പേരൊക്കെ ഔട്ട് ഓഫ് ഫാഷനാണ് മോനെ, കളഞ്ഞ് നല്ല വഴിയില്‍ നടക്ക് എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.

‘പേരില്‍ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ല. എങ്കിലും താങ്കള്‍ അറിയാന്‍ വേണ്ടി ചിലത് പറയാം. വളരെ ഫാഷന്‍ ഉള്ള പേര് വെച്ചിട്ട് ജാതീയത പറഞ്ഞതുകൊണ്ട് എന്ത് കാര്യം. മാറ്റേണ്ടത് ചിന്തകളാണ്. ആരെങ്കിലും താങ്കള്‍ ഉയര്‍ന്ന ജാതിയാണെന്ന ചിന്ത കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ അവരെ ചോദ്യം ചെയ്യണം, അവരുടെ ചിന്തകളും. അല്ലാതെ പേര് കാണുമ്പോള്‍ ജാതിയത തോന്നുന്നത് മനസ്സില്‍ അത് ഉള്ളതുകൊണ്ടാണ്. മേനോന്‍ എന്റെ പേരിലുണ്ട്, ചിന്തയിലില്ല’ എന്നായിരുന്നു രജിതിന്റെ മറുപടി.

പ്രശസ്ത സംവിധായകന്‍ കമല്‍ ഒരുക്കിയ ഗോള്‍ എന്ന ചിത്രത്തിലെ നായകന്‍ ആയാണ് രജിത് മേനോന്‍ മലയാള സിനിമയില്‍ അരങ്ങേറിയത്. ആ ചിത്രത്തിലെ മികച്ച പ്രകടനം അദ്ദേഹത്തിനു ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. പിന്നീട് ഒരുപിടി മികച്ച മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത രജിത് ഇപ്പോഴും സിനിമയില്‍ സജീവമാണ്.

ഇതിനു മുമ്പ് നടന്‍ ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുണ്ടായ പ്രശ്നത്തില്‍ പുലിവാല് പിടിച്ചത് നടന്‍ രജിത് മേനോന്‍ ആയിരുന്നു. വിക്കിപീഡിയയില്‍ രജിത്തിന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു കണ്ടതോടെ അനില്‍ രാധാകൃഷ്ണ മേനോനെ അസഭ്യം പറയാന്‍ എത്തിയവര്‍ രജിത്തിന്റെ നേരെയും തിരിഞ്ഞു.

സുഹൃത്തുക്കളേ…എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.

സത്യം, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവെയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചു ദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട് എന്നുമാണ് രജിത് അന്ന് പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top