ലക്ഷദ്വീപ് വിഷയത്തില്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ചലചിത്രതാരം പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍.
ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം അത് പറയാനുള്ള ധീരതയും എന്നാണ് പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഷാഫി പറയുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനം താരം നേരിട്ടത്
സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പൃഥ്വിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ഷാഫി പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചത്
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...