കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമിട്ട് കൊണ്ട് ജനപ്രീയ പരമ്പര പാടാത്ത പൈങ്കിളിയിൽ പുതിയ ദേവ എത്തുകയാണ്. കാസര്‍ഗോഡ് സ്വദേശിയായ സൈനിയാണ് പരമ്പരയില്‍ ദേവയായി ഇനി എത്തുന്നത്. ഓഡിഷനിലൂടെയായിരുന്നു സൂരജിന്റെ പകരക്കാരനെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സൂരജിന് പകരം ദേവയായി എത്തിയ താരത്തെ വരവേല്‍ക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. അതേസമയം തന്നെ സൈനിയുടെ ആദ്യ പ്രതികരണവും എത്തിയിട്ടുണ്ട്
എന്റെ സ്വപ്നത്തിന്റെ ആദ്യ പടി ചവിട്ടിരിക്കുന്നു.ഇനി നിങ്ങളുടെ ഇഷ്ട പരമ്പരയിൽ ഒരാൾ ആയി ഞാനും ഉണ്ടാകും .നിങ്ങളുടെ എല്ലാ വിധ പിന്തുണയും സ്നേഹവും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഞാൻ മുന്നോട്ടേക്കു പോകുന്നു. എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു’, എന്നാണ് സൈനി പ്രതികരിച്ചത്. അതേസമയം അഭിനന്ദങ്ങൾ സൈനിക്ക് നൽകുന്നുണ്ട് എങ്കിലും സൂരജ് പോയതിന്റെ സങ്കടം പ്രേക്ഷകർ പങ്കിടുന്നുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ താന്‍ എന്തുകൊണ്ടാണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും പിന്മാറാന് തീരുമാനിച്ചതെന്നാണ് സൂരജ് പറയുന്നത്.
കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ പ്രതികരണം അറിയിക്കുന്നുണ്ട്. സൂരജിന് പകരക്കാരന് ആകാന്‍ സാധിക്കില്ലെങ്കിലും ദേവയായി സൈനി നന്നാകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സൂരജുമായുള്ള രൂപത്തിലെ സാദൃശ്യം ഇതിന് സഹായിക്കുമെന്നും അവര്‍ പറയുന്നു. താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...