
Malayalam
ആഷിഖ് അബു എം.എൽ.എ. ആവുമോ? മറുപടിയുമായി സംവിധായകൻ തന്നെ രംഗത്ത് !
ആഷിഖ് അബു എം.എൽ.എ. ആവുമോ? മറുപടിയുമായി സംവിധായകൻ തന്നെ രംഗത്ത് !

മലയാള സിനിമാ മേഖലയിൽ നിലപാടുകളുടെ പേരിൽ എല്ലായിപ്പോഴും വാർത്തകളിലും നിറയാറുള്ള ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് സംവിധായകൻ ആഷിഖ് അബു. സിനിമയിലെ ‘പൊളിറ്റിക്കൽ കറക്ട്നെസ്സ്’ എന്ന വിഷയം ഏറ്റവുമധികം ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത് ഒരുപക്ഷെ ആഷിഖ് അബു സിനിമകളിലൂടെയാകും.
രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ ഒരു ഇടതുപക്ഷക്കാരനാണ് ആഷിഖ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊച്ചിയിൽ പി. രാജീവിന്റെ പ്രചാരണത്തിന് താരപ്പൊലിമയേകിയവരിൽ ആഷിഖ് അബുവും റിമ കല്ലിങ്കലുമുണ്ട്.
പ്രചാരണ വേളയിൽ ആഷിഖ് അബു സംസാരിക്കുകയും ചെയ്തു. ഇതിനാൽ തന്നെ ആഷിഖിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടോ എന്ന കാര്യം പലർക്കും ആകാംക്ഷ നൽകുന്ന ഒന്നാണ് .
കേരളത്തിന്റെ നിപ പ്രതിരോധത്തെ കുറിച്ച് ആഷിഖ് അവതരിപ്പിച്ച ‘വൈറസ്’, ഹലാൽ ലവ് സ്റ്റോറി, ഈ.മ.യൗ പോലുള്ള ചിത്രങ്ങൾ സമൂഹത്തിന്റെ പരിച്ഛേദം കൂടിയാണ്. പലപ്പോഴും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ താരങ്ങൾ പലരും രാഷ്ട്രീയക്കാരായി മാറിയ ചരിത്രവും കേരളത്തിലുണ്ട്.
അക്കാരണങ്ങൾ കൊണ്ട് ആഷിഖ് അബു എം.എൽ.എ. ആവുമോ എന്ന ചോദ്യവുമായി വന്നിരിക്കുകയാണ് ഒരാൾ. ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ഉയർന്നു വന്ന ചോദ്യത്തിന് ആഷിഖ് മറുപടി കൊടുത്തിട്ടുണ്ട്.
വലിച്ചു നീട്ടലുകൾ ഇല്ലാതെ ഒറ്റവാക്കിൽ ‘ഇല്ല’ എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് . എന്നാൽ സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസിന്റെ പ്രസക്തി സമൂഹത്തെ കൂടുതൽ പിറകിലേക്ക് തള്ളിവിടാതിരിക്കാനുള്ള മാർഗമായാണ് ആഷിഖ് അബു വിലയിരുത്തുന്നത്.
ABOUT ASHIK ABU
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...