ആശയങ്ങളെ വിനിമയം ചെയ്യാൻ എല്ലായിപ്പോഴും വാക്കുകൾ വേണം എന്നില്ല. കണ്ണുകൾ മാത്രമാണെങ്കിലും ഒരു സന്ദേശം വളരെവേഗം ഒരറ്റത്തുനിന്നും മറ്റേ അറ്റത്തെത്തിക്കും. അത്തരത്തിൽ ഒരു ഉത്കണ്o ജനിപ്പിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
കൊവിഡ് കാലത്ത് പ്രത്യക്ഷത്തിൽ തന്നെ നിരവധി പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ, അതിലും വലിയ പ്രശ്നങ്ങളും സംഘർഷങ്ങളും ഓരോ മനുഷ്യരും ഉള്ളിൽ പേറുന്നുണ്ട്. അതിൽ തന്നെ സ്ത്രീകൾ നേടിടുന്ന പ്രശ്നങ്ങൾ ഒരുപരിധിവരെ വലുതാണ്.
വൈറലായി മാറിയ ഫോട്ടോയും വിനിമയം നടത്തുന്നതും സ്ത്രീകളുടെ മാനസികാവസ്ഥയെയാണ്. ശരീരം കയറിൽ ചുറ്റിവരിയപ്പെട്ട് നിസ്സഹായയായി രക്തകണ്ണീരോട് കൂടിയാണ് ചിത്രം.
കോവിഡ് മൂലമുണ്ടായ സാമൂഹിക അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൂടുതലും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് സ്ത്രീകളെ ആണെന്നാണ് പുതിയ സർവ്വേകൾ സൂചിപ്പിക്കുന്നത്.
മഹാമാരിയുടേയും ലോക്ക് ഡൗണിൻ്റേയും ഭാഗമായുള്ള എല്ലാ പ്രശ്നങ്ങളും സ്ത്രീകളുടെ മനസ്സിൽ കൂടുതൽ ആഘാതം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പല മേഖലകളിലും സ്ത്രീകൾ നടത്തിയ സർവേ ഫലങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
നിലവിലെ സാഹചര്യത്തിൽ 49 ശതമാനം സ്ത്രീകളും ഉത്കണ്o അനുഭവിക്കുന്നതായും 46 ശതമാനം സ്ത്രീകൾ അതിയായ മാനസിക വിഷമം അനുഭവിക്കുന്നതായും സർവ്വേ വ്യക്തമാക്കുന്നു. എന്നാൽ പുരുഷന്മാരിൽ 29 ശതമാനം പേർ മാത്രമാണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്.
ഈയൊരു വാർത്തയാണ് ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ചിന്തയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് സംവിധായകൻ മൻസൂർ, സിയോൺ ക്രിയേഷൻസ് പറഞ്ഞു.
എല്ലാ സ്ത്രീകളും മാനസിക സംഘർഷങ്ങളിലേക്ക് അകപ്പെടാതെ മാനസീകാരോഗ്യം കാത്തു സൂക്ഷിക്കണമെന്നും സംവിധായകൻ പറഞ്ഞു. ആശയത്തിന് മുഖം നൽകിയത് എവറിൻ.കെ.ജോയും ക്യാമറ ക്ലിക്ക് ചെയ്തത് മോഡൽ ഫോട്ടോഗ്രാഫർ അരുൺ വർഗീസുമാണ് ചമയം ബിബിൻ കൂടല്ലൂർ.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...